കുഞ്ഞിന് അവർ പേരിട്ടു; അഭിനന്ദൻ
text_fieldsജയ്പുർ: വെള്ളിയാഴ്ച വൈകീട്ട് പിറന്ന ആൺകുഞ്ഞിന് രാജസ്ഥാൻ അൽവർ ജില്ലയിലെ കുടുംബം പേരിട്ടു -അഭിനന്ദൻ. പിടിയിലായ വിങ് കമാൻഡർ അഭിനന്ദൻ വർധമാെന പാകിസ്താൻ വിട്ടയച്ച സമയത്തായിരുന്നു കുഞ്ഞിെൻറ ജനനം.
കുട്ടി വളരുേമ്പാൾ അവനെ സൈനികനാക്കുമെന്ന് അമ്മ സ്വപ്ന ദേവി പറഞ്ഞു. ധൈര്യശാലിയായ പൈലറ്റാക്കാനാണ് ആഗ്രഹം. അൽവർ കൃഷ്ണഘട്ടിലാണ് കുടംബം താമസിക്കുന്നത്. വ്യോമസേന പൈലറ്റ് അഭിനന്ദനോടുള്ള ബഹുമാനാർഥമാണ് മരുമകൾ ജന്മം നൽകിയ കുഞ്ഞിന് ആ പേരിട്ടതെന്ന് മുത്തച്ഛൻ ജനേഷ് ഭുട്ടാനിയും പറഞ്ഞു. അഭിനന്ദനുമായി ബന്ധപ്പെട്ട വാർത്തകൾ കുടുംബം ടി.വിയിൽ കണ്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
