Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകലൈജ്ഞാനത്തിന്​...

കലൈജ്ഞാനത്തിന്​ രജനികാന്തി​െൻറ വക 45 ലക്ഷം രൂപയുടെ വീട്​

text_fields
bookmark_border
rajanikanth-gifted-home
cancel
camera_alt???????????????????? ??????? ????????? ??????? ???????????????? ??????????????

ചെ​ന്നൈ: ത​​െൻറ സി​നി​മാ​ജീ​വി​ത​ത്തി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വാ​യി മാ​റി​യ ചി​ത്ര​ത്തി​​െൻറ നി​ർ​മാ​ താ​വ്​ ക​ലൈ​ജ്ഞാ​ന​ത്തി​ന്​ ​സൂ​പ്പ​ർ​താ​രം ര​ജ​നി​കാ​ന്ത്​ 45 ല​ക്ഷം രൂ​പ​യു​ടെ ഫ്ലാ​റ്റ്​ സ​മ്മാ​നി​ച്ചു. ഇൗ​യി​ടെ ചെ​ന്നൈ​യി​ൽ ക​ൈ​ല​ജ്ഞാ​ന​ത്തെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ്​ അ​ര​ങ്ങേ​റി​യി​രു​ന്നു. പ്ര​സ്​​തു​ത പ​രി​പാ​ടി​യി​ൽ തി​ര​ക്ക​ഥാ​കൃ​ത്ത്, സം​വി​ധാ​യ​ക​ൻ, നി​ർ​മാ​താ​വ്​ എ​ന്നീ നി​ല​ക​ളി​ൽ ശോ​ഭി​ച്ച ക​ൈ​ല​ജ്ഞാ​നം വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​വ​ശ​ത​ക​ളോ​ടെ വാ​ട​ക​വീ​ട്ടി​ലാ​ണ്​ താ​മ​സി​ക്കു​ന്ന​തെ​ന്ന്​ ന​ട​ൻ ശി​വ​കു​മാ​ർ പ്ര​സം​ഗ​ത്തി​ൽ​ വെ​ളി​പ്പെ​ടു​ത്തി.

തു​ട​ർ​ന്ന്​ വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന മ​ന്ത്രി ക​ട​മ്പൂ​ർ രാ​ജു ക​ലൈ​ജ്ഞാ​ന​ത്തി​ന്​ വീ​ട്​ ന​ൽ​കു​ന്ന കാ​ര്യം സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​മെ​ന്ന്​ അ​റി​യി​ച്ചു. ഏ​റ്റ​വും ഒ​ടു​വി​ൽ സം​സാ​രി​ച്ച ര​ജ​നി​കാ​ന്ത്​ ക​ലൈ​ജ്ഞാ​ന​ത്തി​ന്​ സ്വ​ന്ത​മാ​യി വീ​ട്​ ന​ൽ​കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

വാ​ഗ്​​ദാ​നം ന​ൽ​കി ആ​ഴ്​​ച​ക​ൾ തി​ക​യു​ന്ന​തി​നു​മു​േ​മ്പ ചെ​ന്നൈ വി​രു​ഗം​പാ​ക്ക​ത്തി​ൽ ഫ്ലാ​റ്റ്​ വാ​ങ്ങി ന​ൽ​കി. മ​ഹാ​ന​വ​മി ദി​വ​സ​ത്തി​ൽ ര​ജ​നി​കാ​ന്ത്​ വീ​ട്ടി​ലെ​ത്തി ഭ​ദ്ര​ദീ​പം​കൊ​ളു​ത്തി താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു. ര​ജ​നി​കാ​ന്ത്​ ആ​ദ്യ​മാ​യി നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച ‘ഭൈ​ര​വി’ എ​ന്ന സി​നി​മ​യു​ടെ നി​ർ​മാ​താ​വാ​യി​രു​ന്നു ക​ലൈ​ജ്ഞാ​നം. ‘ഭൈ​ര​വി’​യോ​ടെ​യാ​ണ്​ ര​ജ​നി​കാ​ന്തി​ന്​ സൂ​പ്പ​ർ​താ​ര പ​രി​വേ​ഷം ല​ഭി​ച്ചു​തു​ട​ങ്ങി​യ​ത്. ഭൈ​ര​വി​യു​ടെ ക​ഥ​യും ക​ലൈ​ജ്ഞാ​ന​ത്തി​േ​ൻ​റ​താ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajinikanthmalayalam newsindia newskalaijnhanam
News Summary - rajanikanth gifted 45 lakh worth house to kalaijnhanam -india news
Next Story