സമ്മാനമായി റോസാപൂക്കൾ, ഉദ്ധവ് താക്കറെയുടെ ജൻമദിനത്തിൽ രാജ് താക്കറെ മാതോശ്രീയിലെത്തി; നീണ്ട 13 വർഷത്തിനു ശേഷം
text_fieldsന്യൂഡൽഹി: നീണ്ട 13 വർഷത്തെ ഇടവേളക്കു ശേഷം ബാൽതാക്കറെയുടെ വസതിയായ മാതോശ്രീയിലെത്തി രാജ് താക്കറെ. താക്കറെ കുടുംബത്തിന് അത് സ്വകാര്യവും രാഷ്ട്രീയവുമായ ഒരു നാഴികക്കല്ലായിരുന്നു അത്. ബാൽ താക്കറെയുടെ മകനായ ഉദ്ധവ് താക്കറെയും കുടുംബവുമാണ് ഇപ്പോൾ മാതോശ്രീയിലുള്ളത്. ഉദ്ധവ് താക്കറെയുടെ ജൻമദിനത്തിന്റെ ഭാഗമായാണ് രാജ് താക്കറെ മാതോശ്രീയിലെത്തിയത്.
ജ്യേഷ്ഠസഹോദരന് സമ്മാനിക്കാൻ റോസാപൂക്കളുമായാണ് രാജ് താക്കറെ എത്തിയത്. ശിവസേന നേതാവും എന്റെ മുതിർന്ന സഹോദരനുമായ ഉദ്ധവ് താക്കറെയുടെ ജൻമദിനത്തോടനുബന്ധിച്ചാണ് താൻ മാതോശ്രീയിലെത്തിയതെന്ന് രാജ് താക്കറെ എക്സിൽ കുറിച്ചു. 2006ൽ ശിവസേനയിൽ നിന്ന് പിളർന്ന ശേഷം, ബാൽ താക്കറെ മരിച്ചപ്പോഴല്ലാതെ രാജ് താക്കറെ മാതോശ്രീയിലേക്ക് വന്നിട്ടില്ല. ആ സന്ദർശനം 2012ലായിരുന്നു.
രണ്ടുപതിറ്റാണ്ടിന്റെ രാഷ്ട്രീയ വിടവ് ഇല്ലാതായതിനു ശേഷമുള്ള രാജ് താക്കറെയുള്ള ആദ്യ സന്ദർശനമാണ് എന്നതും ശ്രദ്ധേയം. മഹാരാഷ്ട്ര നവനിർമാൺ സേനയിലെ മുതിർന്ന നേതാക്കളായ ബാല നന്ദഗാവോൻകറും നിതിൻ സർദേശായിയും രാജ് താക്കറെക്ക് ഒപ്പമുണ്ടായിരുന്നു.
വീട്ടിലെത്തിയ ശേഷം ബാലാസാഹിബ് താക്കറെയുടെ ഛായാചിത്രത്തിന് അരികെ രാജും ഉദ്ധവും ഫോട്ടോക്ക് പോസ് ചെയ്യാനും തയാറായി. ഇരുസഹോദരങ്ങളും രാഷ്ട്രീയമായി ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് സന്ദർശനം. നേരത്തേ ഇരുവരും പൊതുവേദിയിൽ ഒരുമിച്ച് എത്തിയിരുന്നു. 20വർഷത്തെ ഇടവേളക്ക് ശേഷമായിരുന്നു അത്.
ഈ വർഷം അവസാനത്തോടെ മുംബൈയിലെ പ്രസ്റ്റീജ് മുനിസിപ്പൽ ബോഡിയിലേക്കും സേനയുടെ കോട്ടയിലേക്കും ഹോം ഗ്രൗണ്ടിലേക്കും മറ്റ് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുകയാണ്. താക്കറെ സഹോദരങ്ങൾ ഒന്നിച്ചായിരിക്കും ഈ തെരഞ്ഞെടുപ്പിനെ നേരിടുക എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

