Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Amit thackeray
cancel
Homechevron_rightNewschevron_rightIndiachevron_rightതാക്കറെ...

താക്കറെ കുടുംബത്തിൽനിന്ന്​ ഒരാൾകൂടി​; 2022ലെ തെരഞ്ഞെടുപ്പ്​ ചുമതലകൾ രാജ്​ താക്കറെയുടെ മകന്​

text_fields
bookmark_border

മുംബൈ: മഹാരാഷ്ട്രയിലെ 10 മുനിസിപ്പൽ കോർപറേഷനിലേക്ക്​ അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിന്​ ചുക്കാൻ പിടിക്കാൻ താക്കറെ കുടുംബത്തിൽനിന്ന്​ പുതിയൊരാൾ എത്തിയേക്കും.

രാജ്​ താക്കറെയുടെ മകൻ അമിത്​ താക്കറെയാണ്​ പാർട്ടിയുടെ ഭരണപരമായ ചുമതലകൾ അടുത്തവർഷം ഏറ്റെടുക്കുക. 2022ലെ തെരഞ്ഞെടുപ്പിൽ മഹാരാഷ്​ട്ര നവനിർമാൺ സേനയെ നയിക്കുന്നത്​ ഇദ്ദേഹമാകുമെന്നാണ്​ വിവരം.

ശിവസേന പ്രസിഡന്‍റും മഹാരാഷ്​ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ്​ താക്കറെ, മകൻ ആദിത്യ താക്കറെ, മഹാരാഷ്​ട്ര നവനിർമാൺ സേന ചീഫ്​ രാജ്​ താക്കറെ തുടങ്ങിയവരാണ്​ പ്രധാന താക്കറെ നേതാക്കൾ. ഉദ്ധവ്​ താക്കറെയുടെ അടുത്ത ബന്ധുവാണ്​ രാജ്​ താക്കറെ.

അമിത്തിനോട്​ തെരഞ്ഞെടുപ്പ്​ ചുമതല നിർവഹിക്കാനും നാസിക്കിൽ പ്രചാരണം ആരംഭിക്കാനും അനൗദ്യോഗികമായി രാജ്​ താക്കറെ നിർദേശം നൽകിയതായാണ്​ വിവരം. 2020 ജനുവരി 23നാണ്​ അമിത്തിന്‍റെ ഔദ്യോഗിക രാഷ്​ട്രീയ പ്രവേശനം. ശിവസേന സ്​ഥാപകൻ ബാൽ താക്കറെയുടെ 94ാം ജന്മദിനത്തോട്​ അനുബന്ധിച്ചായിരുന്നു ഇത്​.

എം.എൻ.എസിന്​ അഭിമാന പ്രശന്​മാണ്​ നാസിക്കിലെ തെരഞ്ഞെടുപ്പ്​ വിജയം. പാർട്ടിയുടെ ജന്മസ്​ഥലമാണിവിടം. 2006ൽ പാർട്ടി പിറവിയെടുത്തതിന്​ ശേഷം ഒറ്റക്ക്​ അധികാരത്തിലേറിയ സ്​ഥലവും ഇവിടമാണ്​. 2012ലെ തെരഞ്ഞെടുപ്പിൽ നാസിക്​ മുനിസിപ്പൽ കോർപറേഷനിൽ അധികാരത്തിലെത്തിയിരുന്നെങ്കിലും 2017ൽ ഭരണം നഷ്​ടമായിരുന്നു.

'2019ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അമിത്​ താക്കറെ പാർട്ടിയുടെ പ്രചാരണ പരിപാടികൾക്ക്​ നേതൃത്വം വഹിച്ചിരുന്നു. 2022ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ അദ്ദേഹം വലിയ പങ്ക്​ വഹിക്കും. എം.എൻ.എസിന്‍റെ ഭരണപരമായ ചുമതലകളും അദ്ദേഹം നിർവഹിക്കും. അനൗദ്യോഗികമായി രാജ്​ താക്കറെ നാസിക്കിൽ അമിത്തിനോട്​ പ്രചാരണം ആരംഭിക്കാനും നിർ​േദശം നൽകി' -എം.എൻ.എസ്​ മുതിർ​ന്ന നേതാവ്​ 'ദ പ്രിന്‍റി'നോട്​ പറഞ്ഞു.

നാസിക്കിനെ കൂടാതെ മുംബൈ, പുണെ, പിംപ്​രി ചിഞ്ച്​വാദ്​, താനെ, ഉല്ലാസ്​നഗർ, നാഗ്​പുർ, അമരാവതി, അകോല, സോലാപുർ എന്നിവിടങ്ങളും തെരഞ്ഞെടുപ്പ്​ നേരിടും.

തെരഞ്ഞെടുപ്പിന്​ മുന്നോടിയായി 29കാരനായ അമിത്​ രണ്ടുതവണ നാസിക്കിൽ സന്ദർശനം നടത്തിയിരുന്നു​. കൂടാതെ എം.എൻ.എസ്​ നേതാക്കളുമായി യോഗം ചേരുകയും പാർട്ടിയുടെ വിദ്യാർഥി, യുവ നേതാക്കളുമായി കൂടിയാ​േലാചനകൾ നടത്തുകയും ചെയ്​തിരുന്നു.

2017ലെ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി പാർട്ടിയുടെ നിരവധി നേതാക്കൾ ബി.ജെ.പിയി​േലക്ക്​ പോയിരുന്നു. എന്നാൽ പാർട്ടിയുടെ അടിത്തറ ഇളകിയിട്ടില്ല. നിരവധിപേർ പാർട്ടിയിലേക്ക്​ തിരികെയെത്താൻ ആഗ്രഹിക്കുന്നുണ്ട്​. അമിത്​ എല്ലാ ബൂത്തുകളിലും യോഗം വിളിച്ചിട്ടുണ്ട്​. കൂടാതെ വിവിധ വാർഡുകളിൽ സ്​ഥാനാർഥികളെ കണ്ടെത്താനും ശ്രമം നടത്തുന്നു​' -എം.എൻ.എസ്​ നേതാക്കളിലൊരാൾ പറഞ്ഞു.

അഞ്ചുവർ​ഷത്തെ ബി.​െജ.പി ഭരണവും അഞ്ചുവർഷത്തെ എം.എൻ.എസ്​ ഭരണവും ചർച്ചയാക്കിയാണ്​ അമിത്​ പ്രചാരണത്തിന്​ ചുക്കാൻ പിടിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MNSRaj ThackerayAmit Thackeray2022 Maharashtra civic polls
News Summary - Raj Thackeray prepares son Amit for 2022 Maharashtra civic polls
Next Story