Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Raj Kundra
cancel
Homechevron_rightNewschevron_rightIndiachevron_rightപ്ലാൻ ബി, ആശയ...

പ്ലാൻ ബി, ആശയ വിനിമയത്തിന്​ 'H'; നീലച്ചിത്രകേസിൽ കു​ന്ദ്രക്കെതിരെ കൂടുതൽ തെളിവ്​

text_fields
bookmark_border

മുംബൈ: നീലച്ചിത്ര നിർമാണ -വിതരണ കേസിൽ അറസ്റ്റിലായ വ്യവസായിയും ബോളിവുഡ്​ താരം ശിൽപ ഷെട്ടിയ​ുടെ ഭർത്താവുമായ രാജ്​ കുന്ദ്രക്ക്​ കുരുക്കായി കൂടുതൽ തെളിവുകൾ. നീലച്ചിത്ര നിർമാണ റാക്കറ്റുമായി ബന്ധപ്പെട്ട രാജ്​ കുന്ദ്രയുടെ വാട്​സ്​ആപ്​ ചാറ്റുകൾ പുറത്തുവന്നു.

കുന്ദ്രയുടെ നീലച്ചിത്ര ആപ്പായ ഹോട്ട്ഷോട്ടിന്​ ഗൂഗ്​ൾ പ്ലേ സ്​റ്റോറിൽ വിലക്കുവീണാൽ അവതരിപ്പിക്കാനുള്ള പുതിയ ആപ്പിനെക്കുറിച്ചും പ്ലാൻ ബിയെക്കുറിച്ചും ചർച്ച ​െചയ്യുന്നുണ്ട്​.

നീലച്ചിത്ര നിർമാണ റാക്കറ്റിന്‍റെ വാട്​സ്​ആപ്​ ഗ്രൂപ്പായ 'എച്ച്​ അക്കൗണ്ട്​' വഴിയാണ് ഇവർ ആശയ വിനിമയം നടത്തുന്നതെന്ന്​ ഇന്ത്യ ടുഡെ റിപ്പോർട്ട്​ ചെയ്​തു.

ആപ്പിൽനിന്ന്​ നിന്ന്​ ലഭിക്കുന്ന വരുമാനത്തെക്കുറിച്ചും ചാറ്റിൽ പ്രതിപാദിക്കുന്നുണ്ട്​. ആപ്പ്​ നല്ല വരുമാനം നൽകുന്നുണ്ടെന്നും എന്നാൽ അശ്ലീല ഉള്ളടക്കമുള്ളതിനാൽ ഗൂഗ്​ൾ പ്ലേ സ്​റ്റോർ നീക്കം ചെയ്​തുവെന്നും ചാറ്റിൽ പറയുന്നു.

​ഗ്രൂപ്പിലെ അംഗമായ പ്രദീപ്​ ബക്ഷി ആപ്പ്​ നീക്കം ചെയ്​തത്​ സംബന്ധിച്ച അവലോകനവും ഗൂഗ്​ൾ ​പ്ലേ സ്​റ്റോർ ആപ്പ്​ നീക്കം ചെയ്യാനുള്ള കാരണവും വിവരിക്കുന്നുണ്ട്​.

​ഇതിന്​ മറുപടിയായി പ്ലാൻ ബി പരമാവധി രണ്ടു മൂന്ന്​ ആഴ്ചക്കുള്ളിൽ നടക്കുമെന്നും പുതിയ ആപ്പ്​ ​േഫാണിൽ ലഭ്യമാകുന്നത്​ അനുഗ്രഹമാകുമെന്നും രാജ്​ കു​ന്ദ്ര മറുപടി നൽകിയിരിക്കുന്നത്​ ചാറ്റിൽ കാണാം.

സംഭാഷണത്തിനിടയിൽ, റോബ്​ ഡിജിറ്റൽ മാർക്കറ്റിങ്​ ഹോട്ട്​ഷോട്ട്​ എന്ന അക്കൗണ്ടിൽനിന്ന്​ പുതിയ ആപ്പ്​ പുറത്തിറക്കുന്നതുവരെ അശ്ലീല ഉള്ളടക്കം നീക്കം ചെയ്യാനും പ്ലേ സ്​റ്റോറിന്​ പുതിയ അപ്പീൽ നൽകാനും ആവശ്യപ്പെടുന്നത്​ കാണാം.

ബോളിഫെയിം എന്ന ആപ്പാണ്​ പ്ലാൻ ബി. ഇതിന്‍റെ ​േലാഗോ അടക്കം തയാറാക്കി അവസാനഘട്ട ഒരുക്കത്തിലാണെന്ന്​ രാജ്​ കുന്ദ്ര പറയുന്ന ചാറ്റും പുറത്തുവന്നിരുന്നു.

ആപ്പിൽനിന്ന്​ വരുമാനം നേടുന്നത്​ രാജ്​ കുന്ദ്രയാണെന്ന്​ ​ക്രൈം ബ്രാഞ്ച്​ കണ്ടെത്തിയിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം കുന്ദ്ര നിഷേധിക്കുകയാണ്​.

രാജ്​ കുന്ദ്രക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും മുഖ്യ സൂത്രധാരനാണെന്നും പൊലീസ്​ അറിയിക്കുകയായിരുന്നു. നീലച്ചിത്ര നിർമാണ വിതരണവുമായി ബന്ധപ്പെട്ട്​ 10 പേരാണ്​ ഇതുവരെ അറസ്റ്റിലായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shilpa ShettyRaj Kundraporn racket case
News Summary - Raj Kundra's plan B And H Account
Next Story