Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Raj Kundra
cancel
Homechevron_rightNewschevron_rightIndiachevron_rightരാജ്​കുന്ദ്ര...

രാജ്​കുന്ദ്ര 'ഹോട്ട്​ഷോട്ട്​' സജ്ജമാക്കിയത്​ നീലചിത്രങ്ങൾ വിതരണം ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ -ബിസിനസ്​ പങ്കാളിയുടെ മൊഴി

text_fields
bookmark_border

മുംബൈ: ബോളിവുഡ്​ താരം ഷിൽപ്പ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ്​ കുന്ദ്ര 'ഹോട്ട്​ഷോട്ട്​​'​​ ഓൺലൈൻ പ്ലാറ്റ്​ഫോം തയാറാക്കിയത്​ നീലചിത്ര വിതരണത്തിനെന്ന്​ മൊഴി. മുംബൈ പൊലീസ്​ ക്രൈം ബ്രാഞ്ച്​ സമർപ്പിച്ച ഉപകുറ്റപത്രത്തിൽ രേഖപ്പെടുത്തിയ ബിസിനസ്​ പങ്കാളിയുടെ രഹസ്യ മൊഴിയിലാണ്​ ഇക്കാര്യം വ്യക്തമാക്കുന്നത്​.

നീലചിത്രങ്ങൾ വിതരണം ചെയ്യുകയെന്ന ഉദ്ദേശ​േത്താടെയാണ്​ രാജ്​ കുന്ദ്ര ഹോട്ട്​ഷോട്ട്​ ഒരുക്കിയതെന്നും രഹസ്യ മൊഴിയിൽ പറയുന്നു. മുംബൈ ക്രൈംബ്രാഞ്ച്​​ സമർപ്പിച്ച 1400ൽ അധികം പേജുവരുന്ന ഉപകുറ്റപത്രത്തിലാണ്​ പങ്കാളിയുടെ മൊഴി.

നീലചിത്ര നിർമാണ വിതരണ കേന്ദ്രവുമായി ബന്ധപ്പെട്ട്​ ജൂലൈ 19നാണ്​ രാജ്​ കുന്ദ്രയെ അറസ്റ്റ്​ ചെയ്യുന്നത്​. രാജ്​ കുന്ദ്രക്ക്​ പുറമെ വിയാൻ ഇൻഡസ്​ട്രീസിന്‍റെ ഐ.ടി തലവനായ റയാൻ തോർപെയെയും പൊലീസ്​ അറസ്റ്റ്​ ചെയ്​തിരുന്നു.

11 പേരെയാണ്​ പൊലീസ്​ ഇതുവരെ അറസ്റ്റ്​ ചെയ്​തത്​. ഇതിൽ ഒമ്പതുപേർക്കെതിരെ പൊലീസ്​ ആദ്യം കുറ്റപത്രം സമർപ്പിച്ചിരുന്നു. രാജ്​ കുന്ദ്രക്ക്​ പുറമെ വിയാൻ ഇൻഡസ്​ട്രീസ്​ ഐ.ടി തലവൻ റയാൻ തോർപെ, യഷ്​ താക്കൂർ, സന്ദീപ്​ ബക്ഷി എന്നിവർക്കെതിരെയാണ്​ ഉപകുറ്റപത്രം.

അശ്ലീല വിഡിയോകൾ നിർമിച്ച്​ ആപ്പുവഴി സമൂഹമാധ്യമങ്ങളിലൂടെ വിതരണം ചെയ്​തുവെന്നതാണ് ഇവർക്കെതിരായ​ കേസ്​. ഹോട്ട്​ഷോട്​സ്​ ആപ്​ വഴി നൂറിലധികം നീലചിത്രങ്ങൾ വിൽപ്പന നടത്തിയതായി പൊലീസ്​ ക​െ​ണ്ടത്തിയിരുന്നു. 20 ലക്ഷം പേരാണ്​ ഇതിന്‍റെ വരിക്കാർ.

കേസുമായി ബന്ധപ്പെട്ട്​ ശിൽപ്പ ഷെട്ടിയുടെ മൊഴി പുറത്തായിരുന്നു. താൻ ജോലി തിരക്കുള്ള വ്യക്തിയാണെന്നും ത​െന്‍റ ഭർത്താവ്​ രാജ്​ കുന്ദ്ര എന്താണ്​ ചെയ്​തിരുന്നതെന്ന്​ അറിയി​ല്ലെന്നുമായിരുന്നു ശിൽപയുടെ മൊഴി​. '2015ലാണ്​ കുന്ദ്ര വിയാൻ ഇൻഡസ്​ട്രീസ്​ ആരംഭിക്കുന്നത്. 2020 വ​െര ഞാനും അതിന്‍റെ ഡയറക്​ടർമാരിൽ ഒരാളായിരുന്നു. പിന്നീട്​ വ്യക്തിപരമായ കാരണങ്ങളാൽ രാജിവെച്ചു. ഹോട്ട്​ഷോട്ട്​, ബോളിഫെയിം ആപ്പുകളെക്കുറിച്ച്​ എനിക്ക്​ അറിവില്ല. ഞാൻ എന്‍റെ ജോലിയുമായി തിരക്കിലായിരുന്നു. അതിനാൽ കുന്ദ്ര എന്താണ്​ ചെയ്​തിരുന്നതെന്ന്​ അറിയില്ല' -ശിൽപ പറയുന്നു.

നീലചിത്രറാക്കറ്റുമായി ബന്ധപ്പെട്ട​ ദൈനംദിന പ്രവർത്തനങ്ങൾക്കായി വിയാൻ എന്‍റർപ്രൈസസിന്‍റെ മുംബൈയിലെ ഓഫിസാണ്​ രാജ്​ കുന്ദ്ര ഉപയോഗിച്ചതെന്നും ക്രൈംബ്രാഞ്ച്​ കുറ്റപത്രത്തിൽ പറയുന്നു. പ്രതികൾ സമൂഹമാധ്യമങ്ങളിൽ നീലചിത്രങ്ങൾ അപ്​ലോഡ്​ ചെയ്യാൻ ഉപയോഗിച്ചിരുന്ന ആപുകളാണ്​ ഹോട്ട്​ഷോട്ടും ബോളിഫെയിമും. ശിൽപ ഷെട്ടി ഉൾപ്പെടെ 42 സാക്ഷിമൊഴികളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shilpa ShettyRaj Kundraporn racket case
News Summary - Raj Kundra Set Up Hotshot With an Intent to Distribute Porn Business Partner Statement
Next Story