Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നീലച്ചിത്രം നിർമിച്ച്​ മൊബൈൽ ആപുകളിൽ വിറ്റു; ശിൽപ ഷെട്ടിയു​െട ഭർത്താവ്​ രാജ്​ കുന്ദ്ര അറസ്റ്റിൽ
cancel
Homechevron_rightNewschevron_rightIndiachevron_rightനീലച്ചിത്രം നിർമിച്ച്​...

നീലച്ചിത്രം നിർമിച്ച്​ മൊബൈൽ ആപുകളിൽ വിറ്റു; ശിൽപ ഷെട്ടിയു​െട ഭർത്താവ്​ രാജ്​ കുന്ദ്ര അറസ്റ്റിൽ

text_fields
bookmark_border

മുംബൈ: നീലച്ചിത്രങ്ങൾ നിർമിച്ച്​ മൊബൈൽ ആപുകളിൽ വിൽപന നടത്തിയ കേസിൽ ബോളിവുഡ്​ നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ്​ കുന്ദ്ര അറസ്റ്റിൽ. കഴിഞ്ഞ ഫെബ്രുവരിയിൽ മുംബൈ ​െപാലീസ്​ ക്രൈംബ്രാഞ്ച്​ രജിസ്റ്റർ ചെയ്​ത കേസിലാണ്​ നടപടി. ഒമ്പതു പേർ നേരത്തെ പിടിയിലായിട്ടുണ്ട്​.

തിങ്കളാഴ്​ച ചോദ്യം ചെയ്യാനായി വിളിപ്പിച്ച കുന്ദ്രയുടെ അറസ്റ്റ്​ രേഖപ്പെടുത്തുകയായിരുന്നു. നീലച്ചിത്രങ്ങൾ നിർമിച്ച്​ മൊബൈൽ ആപുകൾ വഴി വിൽപന നടത്തിയ സംഭവത്തിൽ ആസൂത്രകനാണെന്ന്​ തിരിച്ചറിഞ്ഞാണ്​ നടപടിയെന്ന്​ മുംബൈ പൊലീസ്​ കമീഷണർ ​ഹേമന്ദ്​ നഗ്രാലെ പറഞ്ഞു.

വെബ്​ സീരിയലുകളിൽ അവസരം വാഗ്​ദാനം ചെയ്​ത്​ സ്​ത്രീകളെ അഭിനയിക്കാനായി കൊണ്ടുവന്ന്​ ഇത്തരം ചിത്രങ്ങളിൽ വേഷമിടാൻ നിർബന്ധിക്കുകയായിരുന്നുവെന്ന്​ ക്രൈംബ്രാഞ്ച്​ പറഞ്ഞു. നിശ്​ചിത തുക ഈടാക്കി ഈ സിനിമകൾ മൊബൈൽ ആപുകളിൽ ലഭ്യമാക്കും. ഡിജിറ്റൽ പ്ലാറ്റ്​ഫോമുകളിൽ അശ്ലീല സിനിമകൾ വിൽപന നടത്തുന്ന കമ്പനികളിലൊന്നുമായി ബന്ധപ്പെട്ടാണ്​ രാജ്​ കുന്ദ്രയുടെ പേര്​ പുറത്തെത്തിയതെന്ന്​ പൊലീസ്​ പറഞ്ഞു. കഴിഞ്ഞ വർഷം മഹാരാഷ്​ട്ര സൈബർ പൊലീസ്​ രജിസ്റ്റർ ചെയ്​ത സമാന കേസിലും അദ്ദേഹം പ്രതിയാണ്​. ഈ കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ അടുത്തയാഴ്ച പരിഗണിക്കാനിരിക്കെയാണ്​ നടപടി.

വഞ്ചനാകുറ്റത്തിന്​ പുറമെ പൊതു സ്​ഥലങ്ങളിൽ അശ്ലീല രംഗങ്ങളിൽ ഏർപെടൽ, അശ്ലീല സാഹിത്യം പ്രചരിപ്പിക്കലും പൊതു ഇടങ്ങളിലും പ്രദർശിപ്പിക്കലും തുടങ്ങിയ കുറ്റങ്ങളാണ്​ ചുമത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Raj Kundra arrestedporn apps casebusinessman ‘key conspirator’
News Summary - Raj Kundra arrested in porn apps case; businessman ‘key conspirator’, says police
Next Story