Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Raj Kundra
cancel
Homechevron_rightNewschevron_rightIndiachevron_rightനീലചിത്ര നിർമാണ കേസ്​;...

നീലചിത്ര നിർമാണ കേസ്​; രാജ്​ കു​ന്ദ്ര ഉൾപ്പെടെ നാലുപേർക്കെതിരെ 1467 പേജിന്‍റെ ഉപകുറ്റപത്രം

text_fields
bookmark_border

മുംബൈ: ബോളിവുഡ്​ താരം ശിൽപ്പ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ്​ കുന്ദ്ര ഉൾപ്പെടുന്ന നീലചിത്ര നിർമാണ കേസിൽ മുംബൈ ക്രൈം ബ്രാഞ്ചിന്‍റെ ഉപകുറ്റപത്രം. രാജ്​ കുന്ദ്ര, റയാൻ തോർപെ, യഷ്​ താക്കൂർ, പ്രദീപ്​ ബക്ഷി എന്നിവരുടെ പേരുകൾ ഉൾപ്പെടുത്തിയാണ്​ രണ്ടാം കുറ്റപത്രം സമർപ്പിച്ചത്​.

1467 പേജ്​ വരുന്നതാണ്​ ഉപകുറ്റപത്രം. 43സാക്ഷിമൊഴികളും ഇതിൽ ഉൾപ്പെടും. ഏപ്രിലിൽ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ ഒമ്പതുപേര​ുടെ പേരുകളാണ്​ ഉൾപ്പെടുത്തിയിരുന്നത്​. കേസുമായി ബന്ധപ്പെട്ട്​ ജൂലൈയിലാണ്​ രാജ്​ കുന്ദ്ര അറസ്റ്റിലാകുന്നത്​. ഇതോടെ​ ​ൈ​ക്രംബ്രാഞ്ച്​ ഇവരുടെ പേരുകൾ കൂടി ഉൾപ്പെടുത്തി ഉപകുറ്റ​പത്രം സമർപ്പിക്കുകയായിരുന്നു​.

കുന്ദ്രയുടെ വിയാൻ എന്‍റർപ്രൈസിന്‍റെ ഐ.ടി തലവനാണ്​ റയാൻ തോ​ർപെ. സിംഗപൂ​രിൽ താമസമാക്കിയ യഷ്​ താക്കൂർ അഥവാ അരവിന്ദ്​ ശ്രീവാസ്​തവ, ലണ്ടനിൽ താമസമാക്കിയ രാജ്​കുന്ദ്രയുടെ ബന്ധു പ്രദീപ്​ ബക്ഷി എന്നിവരുടെ പേരുകളും കുറ്റപത്രത്തിൽ ഉൾപ്പെടും.യഷ്​ താക്കൂറുമായി ബന്ധപ്പെട്ട 6.5കോടിയുടെ ബാങ്ക്​ അക്കൗണ്ടുകൾ മുംബൈ പൊലീസ്​ മരവിപ്പിച്ചിരുന്നു.

2021 ഫെബ്രുവരിയിലാണ്​ നീലചിത്ര നിർമാണ കേസ്​ പുറത്തുവരുന്നത്. ​മുംബൈ ക്രൈം ബ്രാഞ്ച്​ മധ്​ പ്രദേശത്തെ ബംഗ്ലാവിൽ നടത്തിയ പരിശോധനയിലൂടെയാണ്​ രാജ്​ കുന്ദ്രയുടെയും കൂട്ടാളികളുടെയും പങ്ക്​ വെളിപ്പെടുന്നത്​. അശ്ലീല ചിത്രങ്ങൾ നിർമിക്കുകയും അവ സമൂഹമാധ്യമങൾ വഴി പ്രചരിപ്പിക്കുകയും ചെയ്​തുവെന്ന കേസിൽ ജൂലൈ 19ന്​ രാജ് കുന്ദ്രയെ മുംബൈ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. മൊബൈൽ ആപ്​ വഴി അശ്ലീല വിഡിയോകൾ വിൽപന നടത്തിയെന്നാണ്​ കുന്ദ്രക്കും കൂട്ടാളികൾക്കുമെതിരായ കേസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Raj Kundrapornography case
News Summary - Raj Kundra and three others named in 1,467-page supplementary chargesheet
Next Story