Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗെഹ്​ലോട്ട്​,...

ഗെഹ്​ലോട്ട്​, കമൽനാഥ്​, ബഘേൽ സ്ഥാനമേറ്റു; സത്യപ്രതിജ്​ഞക്ക്​ പ്രതിപക്ഷ ​െഎക്യം പറന്നിറങ്ങി

text_fields
bookmark_border
ഗെഹ്​ലോട്ട്​, കമൽനാഥ്​, ബഘേൽ സ്ഥാനമേറ്റു; സത്യപ്രതിജ്​ഞക്ക്​ പ്രതിപക്ഷ ​െഎക്യം പറന്നിറങ്ങി
cancel

ന്യൂഡൽഹി: മൂന്നു സംസ്​ഥാനങ്ങളിലെ കോൺഗ്രസ്​ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്​ഞ പ്രതിപക്ഷ ​െഎക്യത്തി​​​െൻറ മറ്റൊരു ചുവടായി. ഡൽഹിയിൽനിന്ന്​ പ്രത്യേക വിമാനത്തിലും ബസിലുമായി ആദ്യം ജയ്​പുരിലും പി​െന്ന ഭോപാലിലും തുടർന ്ന്​ റായ്​പുരിലും നേതാക്കൾ എത്തി. അതേസമയം, യു.പിയിലെ പ്രധാന പ്രതിപക്ഷ നേതാക്കളായ മായാവതി, അഖിലേഷ്​ യാദവ്​ എന്നിവർ പ​െങ്കടുക്കുകയോ പ്രതിനിധികളെ വിടുകയോ ചെയ്​തില്ല. മമത ബാനർജി, അരവിന്ദ്​ കെജ്​രിവാൾ എന്നിവർ പ്രതിനിധികളെ അയച്ചു. സി.പി.എമ്മിന്​ ക്ഷണമുണ്ടായിരുന്നെങ്കിലും പല തിരക്കുകളാൽ പോകാൻ കഴിഞ്ഞില്ലെന്നാണ്​ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിശദീകരിച്ചത്​.

കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്​, ലോക്​സഭയിലെ കോൺഗ്രസ്​ നേതാവ്​ മല്ലികാർജുൻ ഖാർഗെ, ശരദ്​​ പവാർ (എൻ.സി.പി), ചന്ദ്രബാബു നായിഡു (ടി.ഡി.പി), ദേവഗൗഡ (ജെ.ഡി.എസ്​), ഫാറൂഖ്​ അബ്​ദല്ല (നാഷനൽ കോൺഫറൻസ്​), ശരദ്​​ യാദവ്​ (എൽ.​െജ.ഡി), എം.കെ. സ്​റ്റാലിൻ, കനിമൊഴി (ഡി.എം.കെ), തേജസ്വി യാദവ്​ (ആർ.ജെ.ഡി), ദിനേഷ്​ ത്രിവേദി (തൃണമൂൽ കോൺഗ്രസ്​), ഹേമന്ത്​ സോറൻ (ജെ.എം.എം), ജിതൻറാം മാഞ്ചി (എച്ച്​.എ.എം), ബാബുലാൽ മറാണ്ടി (ജെ.വി.എം), പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്​ലിംലീഗ്​), ജോസ്​ കെ. മാണി (കേരള കോൺഗ്രസ്​), എൻ.കെ. പ്രേമചന്ദ്രൻ (ആർ.എസ്​.പി), ബദ്​റുദ്ദീൻ അജ്​മൽ (എ.​െഎ.യു.ഡി.എഫ്​), രാജു ഷെട്ടി (സ്വാഭിമാന പക്ഷ), സഞ്​ജയ്​ സിങ്​ (ആം ആദ്​മി പാർട്ടി) എന്നിവരാണ്​ ഇൗ യാത്രയിൽ ഉണ്ടായിരുന്നത്​. രാജസ്​ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​, ഉപമുഖ്യമന്ത്രി സചിൻ പൈലറ്റ്​, ​േജ്യാതിരാദിത്യ സിന്ധ്യ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരും പ​െങ്കടുത്തു. ജയ്​പുരിലെ ആൽബർട്ട്​ ഹാളിൽ നടന്ന ചടങ്ങിലാണ്​ രാജസ്​ഥാ​​​െൻറ 12ാമത്​ മുഖ്യമന്ത്രിയായി അശോക്​ ഗെഹ്​ലോട്ട്​ സത്യപ്രതിജ്ഞ ചെയ്​തത്​. സചിൻ പൈലറ്റ്​ ഉപമുഖ്യ​മന്ത്രിയായും സഥാനമേറ്റു. ഗവർണർ കല്യാൺ സിങ്​ സത്യവാചകം ചൊല്ലിക്കൊടുത്തു.

ഭോപാലിലെ ജംബൂരി മൈതാനിൽ നടന്ന ചടങ്ങിൽ മധ്യപ്രദേശി​​​െൻറ 18ാമത്​ മുഖ്യമന്ത്രിയായി കമൽനാഥ്​ അധികാരമേറ്റു. ഗവർണർ ആനന്ദിബെൻ പ​േട്ടൽ സത്യവാചകം ചൊല്ലിക്കൊടുത്തു. റായ്​പുരിലെ ബൽബീർ സിങ്​ ജുനേജ ഇൻഡോർ സ്​റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഭൂപേഷ്​ ബഘേൽ ഛത്തിസ്​ഗഢി​​​െൻറ മൂന്നാമത്​ മുഖ്യമന്ത്രിയായി. ഗവർണറുടെ ചുമതലയുള്ള ആനന്ദിബെൻ പ​േട്ടൽ സത്യവാചകം ചൊല്ലിക്കൊടുത്തു. ടി.എസ്​. സിങ്​ ദിയോ, താംരാദ്വാജ്​ സാഹു എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chhattisgarhchief ministermalayalam newsoathBhupesh Baghel
News Summary - Raipur: Bhupesh Baghel takes oath as the next Chief Minister of Chhattisgarh-India News
Next Story