Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ മഴ...

മഹാരാഷ്​ട്രയിൽ മഴ തുടരുന്നു

text_fields
bookmark_border
മഹാരാഷ്​ട്രയിൽ മഴ തുടരുന്നു
cancel

മും​ബൈ: മും​ബൈ ന​ഗ​ര​ത്തി​ൽ മ​ഴ കു​റ​ഞ്ഞെ​ങ്കി​ലും അ​യ​ൽ​ജി​ല്ല​ക​ളി​ൽ മ​ഴ ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. പു ​ണെ, റാ​യ്ഗ​ഡ്, വി​ദ​ർ​ഭ മേ​ഖ​ല​ക​ളി​ൽ വ്യാ​ഴാ​ഴ്ച​വ​രെ ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ കേ​ന്ദ്ര ​ത്തി‍​െൻറ പ്ര​വ​ച​നം. കാ​ലാ​വ​സ്​​ഥ കേ​ന്ദ്ര​ത്തി‍​െൻറ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന്​ മും​ബൈ, ന​വി മും ​ബൈ, താ​ണെ, റാ​യ്ഗ​ഡ്, പാ​ൽ​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ തി​ങ്ക​ളാ​ഴ്​​ച​യും സ​ർ​ക്കാ​ർ അ​വ​ധി ന​ൽ​കി.

ക​ന​ത ്ത​മ​ഴ​യി​ൽ ന​ദി​ക​ൾ ക​ര​ക​വി​ഞ്ഞ​തോ​ടെ പു​ണെ, പിം​പ്രി-​ചി​ഞ്ച്​​വാ​ഡ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് 1800ഒാ​ളം കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി പു​ണെ​യി​ൽ അ​ട​ക്കം പ​ശ്ചി​മ മ​ഹാ​രാ​ഷ്​​ട്ര​യി​ൽ എ​ട്ട്​ ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന സം​ഘ​ങ്ങ​ളെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ട്രാ​ക്കി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച അ​ട​ച്ചി​ട്ട ഹാ​ർ​ബ​ർ ലൈ​നി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ചു. കേ​ര​ള​ത്തി​ലേ​ക്ക​ട​ക്കം കൊ​ങ്ക​ൺ വ​ഴി​യു​ള്ള ദീ​ർ​ഘ​ദൂ​ര ട്രെ​യി​ൻ സ​ർ​വി​സ് തി​ങ്ക​ളാ​ഴ്ച​യും പു​ന​രാ​രം​ഭി​ച്ചി​ല്ല.

കൂടുതൽ ട്രെയിനുകൾ റദ്ദാക്കി
തി​രു​വ​ന​ന്ത​പു​രം: മും​ബൈ​യി​ൽ ക​ന​ത്ത​മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലേ​ക്കെ​ത്തേ​ണ്ട​തും പു​റ​പ്പെ​ടു​ന്ന​തു​മാ​യ ട്രെ​യി​നു​ക​ളു​ടെ റ​ദ്ദാ​ക്ക​ൽ തു​ട​രു​ന്നു. പു​ണെ​യി​ൽ​നി​ന്ന്​ ഞാ​യ​റാ​ഴ്​​ച പു​റ​പ്പെ​േ​ട​ണ്ടി​യി​രു​ന്ന പു​ണെ-​എ​റ​ണാ​കു​ളം സൂ​പ്പ​ർ (22150), ലോ​ക​മാ​ന്യ​തി​ല​കി​ൽ​നി​ന്ന്​ യാ​ത്ര തി​രി​ക്കേ​ണ്ടി​യി​രു​ന്ന ലോ​ക​മാ​ന്യ​തി​ല​ക്​-​തി​രു​വ​ന​ന്ത​പു​രം നേ​ത്രാ​വ​തി എ​ക്​​സ്​​പ്ര​സ്​ (16345), തി​ങ്ക​ളാ​ഴ്​​ച മും​ബൈ​യി​ൽ​നി​ന്ന്​ യ​ാ​ത്ര തി​രി​േ​ക്ക​ണ്ട മു​ം​ബൈ സി.​എ​സ്.​എം.​ടി-​ക​ന്യാ​കു​മാ​രി എ​ക്​​സ്​​പ്ര​സ്​ (16381), ചൊ​വ്വാ​ഴ്​​ച എ​റ​ണാ​കു​ള​ത്തു​​നി​ന്ന്​ തി​രി​ക്കേ​ണ്ട എ​റ​ണാ​കു​ളം-​പു​ണെ സൂ​പ്പ​ർ​ഫാ​സ്​​റ്റ്​ (22149), ബു​ധ​നാ​ഴ്​​ച മും​ബൈ​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ടേ​ണ്ട മും​ബൈ സി.​എ​സ്.​എം.​ടി-​നാ​ഗ​ർ​കോ​വി​ൽ എ​ക്സ്​​പ്ര​സ്​ (16339), മു​ം​ബൈ സി.​എ​സ്.​എം.​ടി-​ക​ന്യാ​കു​മാ​രി എ​ക്​​സ്​​പ്ര​സ്​ (16381) എ​ന്നീ ട്രെ​യി​നു​ക​ൾ പൂ​ർ​ണ​മാ​യു​ം റ​ദ്ദാ​ക്കി.

ചൊ​വ്വാ​ഴ്​​ച ക​ന്യാ​കു​മാ​രി​യി​ൽ​നി​ന്ന്​ യാ​ത്ര തി​രി​ക്കു​ന്ന ക​ന്യാ​കു​മാ​രി-​മും​ബൈ സി.​എ​സ്.​എം.​ടി ജ​യ​ന്തി ജ​ന​ത (16382) ഷോ​ളാ​പൂ​​രി​ൽ യാ​ത്ര​യ​വ​സാ​നി​പ്പി​ക്കും. ശ​നി​യാ​​ഴ്​​ച​ നി​സാ​മു​ദ്ദീ​നി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട ഹ​സ്ര​ത്ത്​ നി​സാ​മു​ദ്ദീ​ൻ-​എ​റ​ണാ​കു​ളം തു​ര​​േ​ന്താ എ​ക്​​സ്​​പ്ര​സ്​ സൂ​റ​ത്ത്​-​ജ​ൽ​ഗോ​ൺ-​ക​ട്​​പാ​ടി വ​ഴി തി​രി​ച്ചു​വി​ട്ടു. ഞാ​യ​റാ​ഴ്​​ച പു​റ​പ്പെ​ട്ട ഹ​സ്ര​ത്ത്​ നി​സാ​മു​ദ്ദീ​ൻ-​തി​രു​വ​ന​ന്ത​പു​രം രാ​ജ​ധാ​നി എ​ക്​​സ്​​പ്ര​സ്, അ​മൃ​ത്​​സ​ർ-​കൊ​ച്ചു​വേ​ളി എ​ക്​​സ്​​പ്ര​സ്​ (12484), ന​ഗ്​​ഡ-​ഉ​​ൈ​ജ്ജ​ൻ-​ഭോ​പാ​ൽ വ​ഴി​യും തി​രി​ച്ചു​വി​ട്ടു. ഞാ​യ​റാ​ഴ്​​ച തി​രി​ച്ച ഹ​സ്ര​ത്ത്​ നി​സാ​മു​ദ്ദീ​ൻ-​എ​റ​ണാ​കു​ളം മം​ഗ​ള ഇ​റ്റാ​ർ​സി-​നാ​ഗ്​​പൂ​ർ വ​ഴി​യും തി​ങ്ക​ളാ​ഴ്​​ച തി​രി​ച്ച ഹ​സ്ര​ത്ത്​ നി​സാ​മു​ദ്ദീ​ൻ-​തി​രു​വ​ന​ന്ത​പു​രം പ്ര​തി​വാ​ര എ​ക്​​സ്​​പ്ര​സ്​ ആ​ഗ്ര-​ഭോ​പാ​ൽ വ​ഴി​യും വ​ഴി തി​രി​ച്ചു​വി​ട്ടു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rainmalayalam newsindia newsmaharashtra rain
News Summary - rain continues in Maharashtra -india news
Next Story