Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹിയിൽ കനത്ത മഴയും കൊടുങ്കാറ്റും
text_fieldsbookmark_border
ന്യൂഡൽഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. മഴയേയും പൊടിക്കാറ്റിനേയും തുടർന്ന് വൃക്ഷങ്ങൾ കടപുഴകുകയും വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു. റോഡ് ഗതാഗതവും സ്തംഭിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ ആളപായം ഉണ്ടായിട്ടില്ലെന്നാണു വിവരം.
വാഹനങ്ങൾക്ക് മുകളിൽ മരം വീഴുകയും, കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ സാധാരണയിൽ കൂടുതൽ സമയം വേണമെന്ന് വിതരണ കമ്പനി അറിയിച്ചു. മണിക്കൂറിൽ 74 കിലോമീറ്റർ വേഗമുള്ള കാറ്റു വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഡൽഹി, യുപി, ബിഹാർ, ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലുണ്ടായ കാറ്റിലും മഴയിലും 86 പേർ മരിച്ചിരുന്നു.
Next Story
