ഭക്ഷണശാല തുടങ്ങാൻ റെയിൽവേ; തീരുമാനം പുനഃപരിശോധിക്കണമെന്ന് ഐ.ആർ.സി.ടി.സി
text_fieldsന്യൂഡൽഹി: റെയിൽവേ സോണുകൾക്ക് ഭക്ഷണശാലകൾ (ഫുഡ് പ്ലാസ) തുടങ്ങാനുള്ള അധികാരം നൽകിയ തീരുമാനം റെയിൽവേ പുനഃപരിശോധിക്കണമെന്ന് ഐ.ആർ.സി.ടി.സി. മാർച്ച് എട്ടിന്റെ ഉത്തരവിലാണ് റെയിൽവേ ബോർഡ് 17 റെയിൽവേ സോണുകൾ സ്റ്റേഷനുകളിലെ ഒഴിഞ്ഞ സ്ഥലത്ത് സ്വന്തം നിലക്ക് ഭക്ഷണശാല തുടങ്ങുന്നത് പരിഗണിക്കാൻ ആവശ്യപ്പെട്ടത്. ഈ ആവശ്യത്തിനായി ഐ.ആർ.സി.ടി.സിക്ക് നൽകിയ സ്ഥലങ്ങൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് റെയിൽവേ നടപടിയുണ്ടായത്.
നിലവിൽ ഐ.ആർ.സി.ടി.സി 300ഓളം ഭക്ഷ്യശാലകൾ നടത്തുന്നുണ്ടെന്നും വരുന്ന മാസങ്ങളിൽ 75ഓളം പുതിയ ഭക്ഷണശാലകൾ തുടങ്ങുമെന്നും വക്താവ് ആനന്ദ് ഝാ പറഞ്ഞു.
കോവിഡ് സാഹചര്യം സ്റ്റേഷനുകളിലെ ഭക്ഷണ വ്യാപാരത്തെ കാര്യമായി ബാധിച്ചുവെന്ന കാര്യം പരിഗണിക്കേണ്ടതുണ്ടെന്ന് ഈ മേഖലയിലുള്ളവർ പറഞ്ഞു. പല ഭക്ഷണശാലകളും എടുക്കാൻ ആളുണ്ടായിരുന്നില്ല.
റിഫ്രഷ്മെന്റ് മുറികൾ, ഭക്ഷണശാലകൾ, ഫാസ്റ്റ് ഫുഡ് യൂനിറ്റുകൾ വഴി റെയിൽവേക്ക് പ്രതിവർഷം 120 കോടിയോളം വരുമാനമുണ്ടായിരുന്നു. ഇത് കോവിഡ് സാഹചര്യത്തിൽ 2020-21 ധനകാര്യ വർഷത്തിൽ 10 കോടിയായി ചുരുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

