ബാർകോഡുള്ള ഒാേട്ടാമാറ്റിക് വാതിലുകളുമായി റെയിൽവേ
text_fieldsന്യൂഡൽഹി: കൊൽക്കത്ത, ഡൽഹി മെട്രോ മാതൃകയിൽ റെയിൽവേ സ്റ്റേഷനുകളിൽ ബാർകോഡ് സ്കാനറുള്ള ഒാേട്ടാമാറ്റിക് വാതിലുകൾ സ്ഥാപിക്കുന്നു. പെെട്ടന്ന് ടിക്കറ്റ് പരിശോധന പൂർത്തിയാക്കാനും ടിക്കറ്റ് പരിശോധകരുടെ ജോലി എളുപ്പമാക്കാനും ഇത് സഹായിക്കുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.
റിസർവ് ചെയ്യാത്ത ടിക്കറ്റുകളിൽ ക്യു.ആർ േകാഡ് പ്രിൻറ്ചെയ്തായിരിക്കും നൽകുക. ഇൗ ടിക്കറ്റ് ഉപയോഗിച്ചാണ് യാത്രക്കാർ റെയിൽവേ സ്റ്റേഷനുകളിലെ ഒാേട്ടാമാറ്റിക് വാതിലുകളിലൂടെ പ്രവേശിക്കുകയും പുറത്തുകടക്കുകയും വേണ്ടത്.
ആദ്യഘട്ടത്തിൽ യാത്രക്കാരുടെ തിരക്ക് കുറഞ്ഞ ഡൽഹി ഡിവിഷനിലെ ബ്രാർ സ്ക്വയർ സ്റ്റേഷനിൽ മൂന്നു മാസത്തിനകം ഒാേട്ടാമാറ്റിക് വാതിൽ സ്ഥാപിക്കും. ടിക്കറ്റ് പരിശോധകരുടെ കുറവുമൂലമുണ്ടാകുന്ന പ്രശ്നം പരിഹരിക്കാൻ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്.
