‘വികലാംഗ്’ ഇനി ‘ദിവ്യാംഗ്’
text_fieldsന്യൂഡൽഹി: റെയിൽവേ കൺസഷൻ ഫോമിൽ ഇനി ‘വികലാംഗ്’ പ്രയോഗം ഉണ്ടാവില്ല. പകരം ‘ദിവ്യാംഗ്’ ആകും. ശാരീരിക വെല്ലുവിളി നേരിടുന്നവരെ രണ്ടു വർഷം മുമ്പ് അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആണ് ‘ദിവ്യാംഗ്’ എന്ന് പ്രയോഗിച്ചത്. ‘ദൈവദത്ത ശരീരം’ എന്ന നിലയിലാണ് ഇൗ പ്രയോഗം.
അന്ധൻ എന്ന പ്രയോഗവും റെയിൽവേയുടെ ഉത്തരവിൽ മാറ്റിയിട്ടുണ്ട്. കാഴ്ചഹാനി സംഭവിച്ചയാൾ എന്നാണ് മാറ്റം. ‘ബധിര മൂകൻ’ എന്നതിനു പകരം സംസാര ശേഷിക്കും കേൾവിക്കും ഹാനി സംഭവിച്ചയാൾ എന്നാണ് പ്രയോഗം. ശാരീരിക വെല്ലുവിളി എന്നത് ‘ദിവ്യാംഗജൻ’ എന്ന് മാറ്റിയിട്ടുണ്ട്. ഫെബ്രുവരി ഒന്നുമുതൽ ഇതു പ്രാബല്യത്തിൽ വരും.
കൺസഷൻ അപേക്ഷകളിലും സർട്ടിഫിക്കറ്റുകളിലും പുതിയ മാറ്റങ്ങൾ വരുത്താൻ റെയിൽവേ മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. 53 ഇനങ്ങളിൽ റെയിൽവേ യാത്രക്കാർക്ക് ഇളവ് നൽകുന്നുണ്ട്. മുതിർന്ന പൗരന്മാർ, ദിവ്യാംഗ്, വിദ്യാർഥികൾ, ൈസനികർ തുടങ്ങിയവർക്കാണിത്. വർഷം 1600 കോടി രൂപ ഇൗയിനത്തിൽ മാത്രം ഇളവ് നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
