Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രെയിൻ...

ട്രെയിൻ മുടങ്ങിയെങ്കിലും കരാർ ജീവനക്കാർക്ക്​​​ ശമ്പളം മുടങ്ങില്ല

text_fields
bookmark_border
ട്രെയിൻ മുടങ്ങിയെങ്കിലും കരാർ ജീവനക്കാർക്ക്​​​ ശമ്പളം മുടങ്ങില്ല
cancel

ന്യൂഡൽഹി: കോവിഡ്​ കാരണം ട്രെയിനുകളും തൊഴിലും മുടങ്ങിയെങ്കിലും റെയിൽവേയിലെ കരാർ തൊഴിലാളികൾക്ക് ആശങ്കപ്പ െടാനൊന്നുമില്ല. അവരുടെ ശമ്പളം മുടങ്ങില്ല. ലക്ഷക്കണക്കിന്​ കരാർ തൊഴിലാളികൾക്ക്​ മുഴുവൻ ശമ്പളവും നൽകാൻ റെയിൽവ േ ഉത്തരവിറക്കി.

കോവിഡ്​ വ്യാപനം തടയാൻ ഞായറാഴ്​ച മുതൽ മാർച്ച്​ 31 വരെ രാജ്യത്ത്​ ട്രെയിൻ സർവിസ്​ നിർത്തിവെച്ചിരിക്കുകയാണ്​. ഇതോടെ ട്രെയിനുകളിൽ ഹൗസ്​ കീപ്പിങ്​, ശുചിത്വം, കാൻറീൻ തുടങ്ങി വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി കരാർ ജീവനക്കാർക്കാണ്​​ തൊഴിൽ നഷ്​ടമായത്​​. ചിലർ ജോലി ചെയ്യുന്ന ഇടങ്ങളിലും മറ്റും കുടുങ്ങിക്കിടക്കുന്നുമുണ്ട്​. ഇവർക്ക്​ വലിയ ആശ്വാസമേകുന്നതാണ്​ റെയിൽവേയുടെ തീരുമാനം.

റെയിൽവേ നേരിട്ടും വിവിധ സ്വകാര്യ ഏജൻസികൾ വഴിയുമാണ്​ കരാർ ജീവനക്കാരെ നിയമിക്കുന്നത്​. ഇവർക്ക്​ അവരവരുടെ തൊഴിൽദായകരാണ്​ ശമ്പളം നൽകേണ്ടതെന്നും റെയിൽവേ ബോർഡ്​ പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞു. സ്​ഥിരം ജീവനക്കാർക്ക്​ പതിവുപോലെ റെയിൽവേ ശമ്പളം നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaymalayalam newsIndia News
News Summary - Railways to release full salary to lakhs of contractual workers
Next Story