Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതീവണ്ടിയിൽ സ്​ത്രീകളെ...

തീവണ്ടിയിൽ സ്​ത്രീകളെ അപമാനിച്ചാൽ ജയിൽ; നിർദേശം സമർപ്പിച്ചു

text_fields
bookmark_border
തീവണ്ടിയിൽ സ്​ത്രീകളെ അപമാനിച്ചാൽ ജയിൽ; നിർദേശം സമർപ്പിച്ചു
cancel

ന്യൂ​ഡ​ൽ​ഹി: ട്രെ​യി​നി​ൽ സ്​​ത്രീ​ക​ളെ ശ​ല്യം​ചെ​യ്യു​ന്ന​തും അ​പ​മാ​നി​ക്കു​ന്ന​തും കൂ​ടു​ത​ൽ ഗു​രു​ത​ര കു​റ്റ​മാ​യി​ക്കാ​ണു​ന്ന നി​യ​മ പ​രി​ഷ്​​കാ​ര​ത്തി​ന്​ റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന (ആ​ർ.​പി.​എ​ഫ്). സ്​​ത്രീ​ക​ളെ ശ​ല്യ​പ്പെ​ടു​ത്തി​യാ​ൽ ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മ​ത്തി​ലെ പ​ര​മാ​വ​ധി ഒ​രു​വ​ർ​ഷം ത​ട​വ്​ എ​ന്ന​ത്​ റെ​യി​ൽ​വേ ആ​ക്​​ടി​നു കീ​ഴി​ലാ​ക്കി കൂ​ടി​യ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ​ക്കു മു​മ്പാ​കെ ആ​ർ.​പി.​എ​ഫ്​ സ​മ​ർ​പ്പി​ച്ച നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

കൂ​ടാ​തെ, ട്രെ​യി​നി​ൽ സ്​​ത്രീ​ക​ൾ​ക്കെ​തി​​രാ​യ അ​തി​ക്ര​മം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ​െറ​യി​ൽ​വേ പൊ​ലീ​സി(​ജി.​ആ​ർ.​പി)​ലു​ള്ള നി​ര​വ​ധി അ​ധി​കാ​ര​ങ്ങ​ൾ ആ​ർ.​പി.​എ​ഫി​നു കൈ​മാ​റ​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. സ്​​ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മം ന​ട​ന്നാ​ലോ സ്​​ത്രീ​ക​ളു​ടെ ക​മ്പാ​ർ​ട്ട്​​മ​​െൻറി​ൽ പു​രു​ഷ​ന്മാ​ർ സ​ഞ്ച​രി​ച്ചാ​ലോ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ജി.​ആ​ർ.​പി​യെ അ​റി​യി​ക്കേ​ണ്ട അ​വ​സ്​​ഥ​യാ​ണി​പ്പോ​ൾ. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ ഉ​ട​ന​ടി ന​ട​പ​ടി​യെ​ടു​ക്കാ​നു​ള്ള അ​ധി​കാ​രം ആ​ർ.​പി.​എ​ഫി​നു ന​ൽ​കും​വി​ധം നി​യ​മ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട​താ​യി മു​തി​ർ​ന്ന ​െറ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ​റ​ഞ്ഞു.

വ​നി​താ ക​മ്പാ​ർ​ട്​​മ​​െൻറി​ൽ പു​രു​ഷ​ന്മാ​ർ യാ​ത്ര​ചെ​യ്​​താ​ൽ ഇൗ​ടാ​ക്കു​ന്ന പി​ഴ 500ൽ​നി​ന്ന്​ 1000 രൂ​പ​യാ​ക്കി ഉ​യ​ർ​ത്താ​നും ഇ-​ടി​ക്ക​റ്റി​ങ്​ ത​ട്ടി​പ്പു​ക​ൾ​ക്ക്​ ക​ടു​ത്ത​ശി​ക്ഷ ന​ൽ​കും​വി​ധം നി​യ​മം പ​രി​ഷ്​​ക​രി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. ​ട്രെ​യി​നു​ക​ളി​ൽ സ്​​ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ക​ഴി​ഞ്ഞ​വ​ർ​ഷ​ങ്ങ​ളി​ൽ ഏ​റെ വ​ർ​ധി​ച്ച​താ​യാ​ണ്​ ക​ണ​ക്കു​​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwaytrainHarassing Women
News Summary - Railways Proposes 3-year Jail Term for Harassing Women on Board Trains-india news
Next Story