റിസർവ്ഡ് കോച്ചിൽ അനധികൃത യാത്രക്കാരെ പ്രവേശിപ്പിക്കരുത്
text_fieldsന്യൂഡൽഹി: റിസർവ്ഡ് കോച്ചിൽ അനധികൃത യാത്രക്കാർ പ്രവേശിക്കുന്നത് കർശനമായി തടയണമെന്ന് െറയിൽവേയോട് ഡൽഹി ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ നിർദേശം. അനധികൃത യാത്രക്കാർ പ്രവേശിച്ചതുമൂലം അസൗകര്യമുണ്ടായതായി ചൂണ്ടിക്കാട്ടി ഡൽഹി സ്വദേശി ദേവ് കാന്ദ് നൽകിയ പരാതി പരിഗണിക്കവെയാണ് കമീഷെൻറ നിർദേശം. ദേവ് കാന്ദിന് നോർതേൺ െറയിൽവേ 30,000 രൂപ നഷ്ടപരിഹാരം നൽകണം. അനധികൃത യാത്രക്കാരെ തടയാൻ ടി.ടി.ഇമാർ ഉൾപെടെയുള്ള ഉദ്യോഗസ്ഥർ നടപടിയെടുക്കണം. ഇങ്ങനെ ട്രെയിനിൽ കയറുന്നവർ യാത്രക്കാർക്ക് മാനസിക പീഡനം ഉണ്ടാക്കുന്നുണ്ടെന്നും കമീഷൻ ചൂണ്ടിക്കാട്ടി. 2009ൽ അമൃത്സറിൽനിന്ന് ഡൽഹിയിലേക്ക് കുടുംബവുമായി യാത്രചെയ്തപ്പോൾ ഒരു കൂട്ടം ആളുകൾ ശല്യം ചെയ്തുവെന്നാണ് ദേവ് കാന്ദിെൻറ പരാതി. റിസർവ് സീറ്റിൽ ഇവർ കയറി ഇരുന്നു. യാത്രക്കാർക്ക് നടക്കാൻപോലും കഴിയാത്ത രീതിയിൽ നിലത്തും കക്കൂസിലും ഇവർ നിലയുറപ്പിച്ചു. വിവരം ടി.ടി.ഇയെ ധരിപ്പിച്ചെങ്കിലും നിസ്സഹായനാണെന്ന് അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
