അയോധ്യയിലൂടെ 17 ദിന ശ്രീരാമായണ യാത്രയുമായി റെയിൽവെ
text_fieldsന്യൂഡൽഹി: ഭക്തി ടൂറിസം പ്രോത്സാഹിപ്പിക്കാൻ ശ്രീരാമായണ യാത്രയുമായി റെയിൽവേ. നവംബർ ഏഴിന് ഡൽഹി സഫ്ദർജങ് റെയിൽവേസ്റ്റേഷനിൽനിന്ന് ആരംഭിക്കുന്ന യാത്ര ശ്രീരാമെൻറ ജീവിതവുമായി ബന്ധപ്പെട്ടതെന്ന് കരുതുന്ന സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് 17 ദിവസം കൊണ്ട് പൂർത്തിയാകും.
അയോധ്യയാണ് ആദ്യ സ്റ്റോപ്പ്. അവിടെ ശ്രീരാമജന്മഭൂമി ക്ഷേത്രം സന്ദർശിക്കും. തുടർന്ന് സീതയുടെ ജന്മസ്ഥലമെന്നറിയപ്പെടുന്ന ബിഹാറിലെ സീതാമാഡി, നേപ്പാളിലെ ജനക്പുരിലുള്ള രാം-ജാനകി ക്ഷേത്രം(റോഡ് മാർഗം), അവിടെ നിന്ന് വാരാണസി, പ്രയാഗ്, ചിത്രകൂട്, നാസിക്, ഹംപി വഴി രാമേശ്വരത്ത് യാത്ര അവസാനിക്കും. തുടർന്ന് ട്രെയിൻ ഡൽഹിക്ക് മടങ്ങും.
ആധുനിക സൗകര്യങ്ങളുള്ള റസ്റ്റാറൻറ്, അടുക്കള, കുളിമുറി, സെൻസറിൽ പ്രവർത്തിക്കുന്ന വാഷ്റൂമുകൾ തുടങ്ങിയ സൗകര്യങ്ങൾ ട്രെയിനിലുണ്ടാകും. ഡീലക്സ് എ.സി ട്രെയിനിലെ ആഡംബര യാത്രക്ക് ഒരാൾക്ക് 82,950 രൂപയാണ് ഈടാക്കുകയെന്ന് ഐ.ആർ.സി.ടി.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

