കഴിഞ്ഞ സാമ്പത്തിക വർഷം 6,813.86 കോടിയുടെ വിൽപന, ആക്രി വിൽപനയിൽ കുതിച്ച് റെയിൽവേ
text_fieldsന്യൂഡൽഹി: ആക്രി സാധനങ്ങളുടെ വിൽപനയിലൂടെ 2025- 26 സാമ്പത്തിക വർഷത്തിൽ റെക്കോഡ് വരുമാനം നേടി റെയിൽവേ. കഴിഞ്ഞ സാമ്പത്തിക വർഷം 6,813.86 കോടി രൂപയുടെ വരുമാനം ആക്രി വിൽപനയിലൂടെ മാത്രം റെയിൽവേക്ക് ലഭിച്ചു. 6,000 കോടി രൂപയായിരുന്നു റെയിൽവേ ലക്ഷ്യമിട്ടത്.
2024-25 സാമ്പത്തിക വർഷം 6,641.78 കോടി രൂപയുടെ ആക്രി സാധനങ്ങൾ വിൽപന നടത്തി റെയിൽവേ വരുമാനം കണ്ടെത്തിയിരുന്നു. അഞ്ച് വർഷത്തിനിടെ ടിക്കറ്റ് ഇതര വരുമാനത്തിൽ 168 ശതമാനത്തിന്റെ വർധനവുണ്ടായതായും റെയിൽവേ അധികൃതർ പറയുന്നു. 2021-22ൽ 290 കോടിയായിരുന്ന വരുമാനം 2025-26ൽ 777.76 കോടി രൂപയായി ഉയർന്നു.
സ്റ്റേഷനുകളിൽ പ്രീമിയം ബ്രാൻഡ് ഔട്ട്ലെറ്റുകൾ, മൾട്ടി ലെവൽ കാർ പാർക്കിങ്, മെഡിക്കൽ കെയർ സെന്ററുകൾ, നഴ്സിങ് പോഡുകൾ, ഗെയിമിങ് സോണുകൾ തുടങ്ങിയവ ഉപയോഗപ്പെടുത്തിയാണ് വരുമാനം കണ്ടെത്തിയത്.
ഇത്തരത്തിൽ ലഭിക്കുന്ന അധിക വരുമാനം അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും സ്റ്റേഷൻ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ശുചിത്വം, സുരക്ഷാ സംവിധാനങ്ങൾ, മികച്ച ട്രെയിനുകൾ എന്നിവ ഉറപ്പാക്കുന്നതിനും ഉപയോഗിക്കുമെന്നും റെയിൽവേ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

