Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്ലാസ്റ്റിക് കുപ്പി നശിപ്പിക്കുന്ന യന്ത്രങ്ങൾ ഉപയോഗിച്ചാൽ മൊബൈൽ റീചാർജ് ചെയ്യാൻ റെയിൽവേ സഹായിക്കും
text_fieldsbookmark_border
ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിച്ച പ്ലാസ്റ്റിക് ബോട്ടിൽ നശിപ്പിക്കുന്ന മെഷീനുകൾ ഉപയോഗിക്കുന്ന യാത്രക്കാരുടെ മൊബൈൽ ഫോ ൺ റെയിൽവേ റീചാർജ് ചെയ്യും. പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കാൻ പ്രധാ നമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ആഹ്വാനം ചെയ്തിരുന്നു. ഇതിെൻറ ചുവടുപിടിച്ചാണ് റെയിൽവേ പദ്ധതി.
സ്റ്റേഷനുകളിൽ പ്ലാസ്റ്റിക് ബോട്ടിൽ നശിപ്പിക്കുന്ന 400 മെഷീനുകൾ സ്ഥാപിക്കുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി.കെ യാദവ് പറഞ്ഞു. ഇത് ഉപയോഗിക്കുന്നവർ ഫോൺ നമ്പർ നൽകിയാൽ ഫോൺ റീ ചാർജാകുന്നതാണ് പദ്ധതി. എന്നാൽ, ഇതിെൻറ വിശദാംശങ്ങൾ റെയിൽവേ പുറത്തുവിട്ടിട്ടില്ല.
നിലവിൽ 128 റെയിൽവേ സ്റ്റേഷനുകളിൽ ഇത്തരം മെഷീനുകളുണ്ട്. റെയിൽവേ സ്റ്റേഷനുകളിലെ പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിച്ച് പുനരുപയോഗത്തിനയക്കാൻ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.

Next Story