ന്യൂഡൽഹി ദുരന്തവിഡിയോ നീക്കം ചെയ്യാൻ ‘എക്സി’നോട് റെയിൽവേ
text_fieldsന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഫെബ്രുവരി 15നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദുരന്തത്തിന്റെ വിഡിയോ ലിങ്കുകൾ നീക്കം ചെയ്യാൻ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിന് റെയിൽവേയുടെ നോട്ടീസ്.
285 സമൂഹമാധ്യമ ലിങ്കുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 17നാണ് എക്സിന് റെയിൽവേ ബോർഡ് നോട്ടീസ് നൽകിയത്. ധാർമിക മാനദണ്ഡങ്ങൾക്ക് വിരുദ്ധം, സമൂഹമാധ്യമ ഉള്ളടക്കനയത്തിന് എതിര്, ക്രമസമാധാന പ്രശ്നങ്ങൾ തുടങ്ങിയ കാരണങ്ങളാണ് വിഡിയോ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടുള്ള നോട്ടീസിൽ പറയുന്നത്.
വിവരസാങ്കേതിക നിയമപ്രകാരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നോട്ടീസ് നൽകാൻ റെയിൽവേ മന്ത്രാലയം റെയിൽവേ ബോർഡിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി എക്സിക്യൂട്ടിവ് ഡയറക്ടർക്ക് കഴിഞ്ഞ ഡിസംബറിൽ അധികാരം നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ ജനുവരിയിൽ റെയിൽവേ ബോർഡ് റെയിൽവേക്കെതിരായ വിഡിയോ നീക്കം ചെയ്യാൻ യൂടൂബിനും ഇൻസ്റ്റഗ്രാമിനും നോട്ടീസ് നൽകുകയുണ്ടായി. ഇതിന് പിന്നാലെയാണ് പുതിയ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

