Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേരളത്തിന് റെയിൽവേയുടെ...

കേരളത്തിന് റെയിൽവേയുടെ വമ്പൻ ഓണ സമ്മാനം; 100 സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

text_fields
bookmark_border
Ashwini Vaishnav
cancel
camera_alt

അശ്വിനി വൈഷ്ണവ് 

ന്യൂഡൽഹി: ഓണക്കാലത്ത് നാട്ടിലേക്ക് മടങ്ങുന്ന മലയാളികൾക്ക് വലിയ ആശ്വാസമായി 100 അധിക ട്രെയിനുകൾ ഓടിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഓണത്തോടനുബന്ധിച്ച് ഉണ്ടാകുന്ന വലിയ തിരക്ക് പരിഗണിച്ചാണ് റെയിൽവേ മന്ത്രാലയത്തിന്റെ ഈ സുപ്രധാന തീരുമാനം. ആഘോഷവേളകളിൽ ട്രെയിൻ ടിക്കറ്റുകൾ മാസങ്ങൾക്ക് മുൻപേ തീരുന്നതും അതുമൂലം യാത്രക്കാർ നേരിടുന്ന കടുത്ത യാത്രാദുരിതവും കണക്കിലെടുത്താണ് ഇത്രയും അധികം പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ട്രെയിനുകളുടെ സമയക്രമം, റൂട്ടുകൾ, സ്റ്റോപ്പുകൾ എന്നിവയുൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ റെയിൽവേ ഔദ്യോഗികമായി അറിയിക്കും. ഒഡീഷയിലെ ഭുവനേശ്വറിൽ നിന്ന് വീഡിയോ കോൺഫറൻസിങ് വഴി വിവിധ റെയിൽവേ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനുപുറമെ, പുരിയിലെ രഥയാത്രയോടനുബന്ധിച്ച് 300-ഓളം സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam festivalIndian RailwaysSpecial Train ServiceAshwini VaishnavLatest News
News Summary - Railways announced 100 special trains to kerala
Next Story