Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവെയ്​റ്റിങ്​​...

വെയ്​റ്റിങ്​​ ലിസ്​റ്റ്​ യാത്രക്കാർക്ക്​ '​േക്ലാൺ' ട്രെയിനുകൾ വരുന്നു

text_fields
bookmark_border
വെയ്​റ്റിങ്​​ ലിസ്​റ്റ്​ യാത്രക്കാർക്ക്​ ​േക്ലാൺ ട്രെയിനുകൾ വരുന്നു
cancel
camera_alt

Image courtesy: Metro Rail News

ന്യൂ​ഡ​ൽ​ഹി: തി​ര​ക്കേ​റി​യ പാ​ത​ക​ളി​ൽ വെ​യ്റ്റി​ങ്​ ലി​സ്​​റ്റി​ലു​ള്ള യാ​ത്ര​ക്കാ​ര്‍ക്ക്​ അ​തേ ന​മ്പ​റി​ൽ മ​റ്റൊ​രു ട്രെ​യി​ന്‍ (​ക്ലോ​ൺ ട്രെ​യി​ൻ) പ്ര​ഖ്യാ​പി​ച്ച്​ റെ​യി​ൽ​വേ. ര​ണ്ടാ​ഴ്​​ച​ക്കു​ള്ളി​ൽ ഘ​ട്ടം ഘ​ട്ട​മാ​യി ആ​രം​ഭി​ക്കാ​നാ​ണ്​ റെ​യി​ൽ​വേ ത​യാ​റെ​ടു​ക്കു​ന്ന​ത്. നി​ല​വി​ലെ സ​ർ​വി​സു​ക​ളി​ലെ തി​ര​ക്ക്​ നി​രീ​ക്ഷി​ച്ചാ​യി​രി​ക്കും '​േക്ലാ​ൺ ട്രെ​യി​ൻ' ഏ​ർ​പ്പെ​ടു​ത്തു​ക. റി​സ​ര്‍വേ​ഷ​ന്‍ ചാ​ര്‍ട്ട് ത​യാ​റാ​ക്കി​യ​ശേ​ഷം നാ​ലു മ​ണി​ക്കൂ​ര്‍ മു​മ്പ് പു​തി​യ ട്രെ​യി​ന്‍ സം​ബ​ന്ധി​ച്ച് വെ​യ്റ്റി​ങ്​ ലി​സ്​​റ്റി​ലു​ള്ള യാ​ത്ര​ക്കാ​രെ അ​റി​യി​ക്കും. ഇ​തി​നാ​യി റി​സ​ര്‍വേ​ഷ​ന്‍ സം​വി​ധാ​ന​ത്തി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റം കൊ​ണ്ടു​വ​രും.

ബു​ക്ക്​ ചെ​യ്​​ത ട്രെ​യി​നി​െൻറ അ​തേ ന​മ്പ​റി​ല്‍ത​ന്നെ​യാ​യി​രി​ക്കും പ്ര​ത്യേ​ക ട്രെ​യി​നും ഓ​ടു​ക. സ്​​റ്റോ​പ്പു​ക​ൾ യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം മാ​നി​ച്ചാ​യി​രി​ക്കും. മ​റ്റു ട്രെ​യി​നു​ക​ളെ അ​പേ​ക്ഷി​ച്ച്​ യാ​ത്രാ​സ​മ​യ​വും കു​റ​യും. നി​ല​വി​ൽ, സ്ലീ​പ്പ​ർ ക്ലാ​സി​ല്‍ 400, തേ​ഡ് എ.​സി (ചെ​യ​ര്‍കാ​ർ) 300, സെ​ക്ക​ന്‍ഡ് ക്ലാ​സ് 100 എ​ന്നി​ങ്ങ​നെ റി​സ​ര്‍വേ​ഷ​ന്‍ പൂ​ര്‍ത്തി​യാ​കു​മ്പോ​ള്‍ ബു​ക്കി​ങ് അ​വ​സാ​നി​പ്പി​ക്കു​ന്ന രീ​തി​യാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railway
Next Story