Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്ക്​ഡൗൺ നീട്ടില്ല;...

ലോക്ക്​ഡൗൺ നീട്ടില്ല; റെയില്‍വേയും വിമാന കമ്പനികളും ഏപ്രിൽ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

text_fields
bookmark_border
ലോക്ക്​ഡൗൺ നീട്ടില്ല; റെയില്‍വേയും വിമാന കമ്പനികളും ഏപ്രിൽ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
cancel

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന സൂചനകൾക്ക്​ പിറകെ റെയില്‍വേയു ം വിമാനകമ്പനികളും ടിക്കറ്റ് ബുക്കിങ്​ ആരംഭിച്ചു. ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ്ങാണ് ആരംഭിച്ചത്. നേരത്തെ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഏപ്രില്‍ 14നാണ്​ അവസാനിക്കുക.

സ്പൈസ്ജെറ്റ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നീ വിമാന കമ്പനികൾ ബുക്കിംഗ് ആരംഭിച്ചു. എന്നാല്‍ ഇതുവരെ ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. ചില സ്വകാര്യ ഏജന്‍സികളും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

കോവിഡിനെ ചെറുക്കുന്നതി​​​​െൻറ ഭാഗമായി മാര്‍ച്ച് 24നാണ് രാജ്യത്ത് കേന്ദ്രം സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 25 മുതല്‍ പ്രാബല്യത്തില്‍ വന്ന ലോക്ഡൗണിൽ രാജ്യത്തെ പൊതു ഗതാഗതമടക്കമുള്ള സേവനങ്ങള്‍ നിര്‍ത്തലാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwayair ticketmalayalam newsindia newslockdownrailway booking
News Summary - railway starts booking for post lockdown
Next Story