റെയിൽവേ റിസർവേഷൻ നില പരസ്യപ്പെടുത്തും
text_fieldsന്യൂഡൽഹി: വിമാനങ്ങളിലേതുപോലെ ഇന്ത്യൻ റെയിൽവേയും റിസർവേഷൻ നില പരസ്യപ്പെടുത ്തും. ബുക്കിങ് നടന്നതും ലഭ്യമായ സീറ്റുകളുടെ വിശദാംശങ്ങളും യാത്രക്കാർക്ക് വ്യക്തമാകുന്ന തരത്തിലാകും ചാർട്ട്.
സെൻറർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസിെൻറ (ക്രിസ്) സഹായത്തോടെ ഇതിനുള്ള നടപടി പൂർത്തിയാക്കാൻ റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ അധികൃതർക്ക് നിർദേശം നൽകി.
സീറ്റ് ലഭ്യത സംബന്ധിച്ച യാത്രക്കാരുടെ നിരന്തര പരാതി പരിഹരിക്കുകയെന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ബുക്ക് ചെയ്തുകഴിഞ്ഞ സീറ്റുകളും ലഭ്യമായ സീറ്റുകളും ചാർട്ടിൽ വ്യത്യസ്ത നിറങ്ങളിൽ രേഖപ്പെടുത്തും. തുകക്കും സൗകര്യത്തിനും അനുസരിച്ച് സീറ്റ് തെരഞ്ഞെടുക്കാനുള്ള സംവിധാനം അടുത്ത ഘട്ടത്തിൽ വികസിപ്പിക്കും
