Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right6813.86 കോടിയുടെ...

6813.86 കോടിയുടെ നേട്ടം: ഇതരവരുമാന വർധനവിൽ റെയിൽവേ

text_fields
bookmark_border
6813.86 കോടിയുടെ നേട്ടം: ഇതരവരുമാന വർധനവിൽ റെയിൽവേ
cancel

ന്യൂഡൽഹി: സ്ക്രാപ്പ് വിറ്റ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത‍്യന്‍ റെയിൽവേ നേടിയത് 6813.86 കോടി രൂപ. 6000 കോടിയെന്ന ലക്ഷ‍്യം മറികടന്നാണ് റെയിൽവേയുടെ ഈ നേട്ടം. ടിക്കറ്റ് നിരക്ക് വർധിപ്പിക്കാതെ തന്നെ ഇതര വരുമാനങ്ങളിലൂടെ വളർച്ച നേടുകയും സാമ്പത്തികശേഷി ഉയർത്തുകയുമാണ് റെയിൽവേയുടെ ലക്ഷ‍്യം. ഈ വരുമാനത്തിലൂടെ സ്റ്റേഷനുകളിലെ അടിസ്ഥാനസൗകര്യങ്ങൾ, ശുചിത്വം, ഡിജിറ്റൽ സേവനങ്ങൾ, യാത്രാ സൗകര്യങ്ങൾ തുടങ്ങിയവ മെച്ചപ്പെടുത്തും. 2024-2025 സാമ്പത്തികവർഷത്തിലും സമാനമായി വരുമാനം റെയിൽവേ നേടിയിരുന്നു. 5400 കോടി ലക്ഷ‍്യം വച്ച ഇന്ത‍്യന്‍ റെയിൽവേ അന്ന് നേടിയതാകട്ടെ 6641.78 കോടി രൂപയാണ്.

2021-22 സാമ്പത്തികവർഷത്തിൽ ഏകദേശം 290 കോടി രൂപയാണ് ടിക്കറ്റ് ഇതര വരുമാനങ്ങളിൽ നിന്ന് നേടിയത്. അഞ്ച് വർഷത്തിനിടയിൽ ഏകദേശം 168 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഇതിന് പുറമെ പരസ്യം വഴിയും ടിക്കറ്റിതര വരുമാനങ്ങൾ റെയിൽവേ നേടുന്നുണ്ട്. അതേ സമയം റെയിൽവേ സ്റ്റേഷനുകളിൽ പ്രീമിയം ബ്രാന്‍ഡ് ഔട്ടലെറ്റുകളടക്കമുള്ള പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് റെയിൽവേ അറിയിച്ചു. മൾട്ടി ലെവൽ കാർ പാർക്കിങ്, മെഡിക്കൽ കെയർ സെന്‍റർ, നഴ്സിങ് പോഡുകൾ, ഇ-വീൽ ചെയർ സംവിധാനം, ഹെൽത്ത് കിയോസ്ക്, ഗെയിമിങ് സോൺ, പ്രീമിയം കോ വർക്കിങ് സ്പേസ് ഡിജിറ്റൽ ലോഞ്ച്, അതിവേഗ വൈഫൈ തുടങ്ങി നിരവധി പദ്ധതികളും ടിക്കറ്റിതര വരുമാനത്തിനായി ഇന്ത‍്യന്‍ റെയിൽവേ നടത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwayrevenueScrap
News Summary - Railway Records ₹6,813.86 Crore Gain: Boost Driven by Non-Fare Revenue
Next Story