പ്ലാറ്റ്ഫോം ടിക്കറ്റിന് 50 രൂപ
text_fieldsമുംബൈ: കൊറോണഭീതി തുടരവെ റെയൽവേ സ്റ്റേഷനുകളിലെ ജനത്തിരക്ക് നിയന്ത്രിക്കാൻ രാ ജ്യത്തെ 250 സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 10 രൂപയിൽനിന്ന് 50 രൂപയാക്കി. പശ്ചിമ റെയിൽവേയുടെ കീഴിൽ മുംബൈ, വഡോദര, അഹ്മദാബാദ്, റത്ലം, രാജ്കോട്ട്, ഭുവനേശ്വർ, മധ്യേമഖലയിലെ ഭുസാവൽ, നാഗ്പുർ, സോലാപുർ, പുണെ ഡിവിഷനുകളിലെ സ്റ്റേഷനുകളിലാണ് നിരക്ക് വർധിപ്പിച്ചത്.
ദക്ഷിണ റെയിൽവേയിൽ ചെന്നൈ സ്റ്റേഷനിലെ നിരക്ക് മാത്രമാണ് വർധിപ്പിച്ചത്. പ്രത്യേക സാഹചര്യങ്ങളിൽ പ്ലാറ്റ് ഫോം നിരക്ക് കൂട്ടാൻ ഡിവിഷനൽ മാനേജർമാർക്ക് റെയിൽവേ േനരേത്തതന്നെ അധികാരം നൽകിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
