റെയിൽേവ: സ്ഥലംമാറ്റം ഒഴിവാക്കാൻ അടവെടുത്താൽ സീനിയോറിറ്റി നഷ്ടമാകും
text_fieldsന്യൂഡൽഹി: റെയിൽവേയിൽ സ്ഥാനക്കയറ്റമുണ്ടാകുേമ്പാഴുള്ള സ്ഥലംമാറ്റം ഒഴിവാക്കാൻ അടവുകൾ എടുക്കുന്നവർക്ക് സീനിയോറിറ്റി നഷ്ടമാകുമെന്ന് റെയിൽവേ ബോർഡ് വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളിൽ ജീവനക്കാരുടെ സ്ഥാനക്കയറ്റം ഒരു വർഷം വരെ തടയും.
സ്ഥലംമാറ്റം ലഭിച്ച ഉദ്യോഗസ്ഥൻ മാസത്തിനുള്ളിൽ നിലവിലുള്ള സ്ഥലത്തുനിന്ന് മാറുന്നുവെന്ന് മേലധികാരി (കൺട്രോളിങ് ഒാഫിസർ) ഉറപ്പാക്കണമെന്ന് റെയിൽവേയുടെ 2015ലെ സമഗ്ര സ്ഥലംമാറ്റ നയം പറയുന്നുണ്ട്. എന്നാൽ, നിർദേശം കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന നിലപാടാണ് ബോർഡിന്. ഇത് തടയാനാണ് ആഗസ്റ്റ് 29ന് ബോർഡ് പുതിയ ഉത്തരവിറക്കിയത്.
സ്ഥാനക്കയറ്റത്തെ തുടർന്ന് ഒരു സോണിൽനിന്നോ യൂനിറ്റിൽനിന്നോ മറ്റിടങ്ങളിലേക്ക് മാറ്റുേമ്പാൾ പലരും നിശ്ചിത സമയത്തിനകം പോകുന്നില്ല. ഇത് ഉദ്യോഗസ്ഥൻ നിലവിൽ ജോലിചെയ്യുന്നിടത്തും സ്ഥലംമാറ്റപ്പെട്ട യൂനിറ്റിലും ഭരണപരമായി നിരവധി പ്രയാസങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് വിലയിരുത്തിയാണ് പുതിയ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
