Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅന്തർ സംസ്​ഥാന...

അന്തർ സംസ്​ഥാന തൊഴിലാളികൾക്ക്​ ​ബിസ്​കറ്റ്​ എറിഞ്ഞുനൽകി; റെയിൽവേ ഉദ്യോഗസ്​ഥന്​ സസ്​പെൻഷൻ

text_fields
bookmark_border
അന്തർ സംസ്​ഥാന തൊഴിലാളികൾക്ക്​ ​ബിസ്​കറ്റ്​ എറിഞ്ഞുനൽകി; റെയിൽവേ ഉദ്യോഗസ്​ഥന്​ സസ്​പെൻഷൻ
cancel

ലഖ്​നോ: ശ്രമിക്​ ട്രെയിനുകളിൽ നാട്ടിലേക്ക്​ മടങ്ങുന്ന അന്തർ സംസ്​്​ഥാന തൊഴിലാളികൾക്ക്​ ബിസ്​കറ്റ്​ എറിഞ്ഞുനൽകി റെയിൽവേ ഉദ്യോഗസ്​ഥർ. ഉത്തർ പ്രദേശിലെ ഫിറോസാബാദിലാണ്​ സംഭവം. തൊഴിലാളികൾക്ക്​ ബിസ്​കറ്റ്​ എറിഞ്ഞുനൽകുന്ന മൂന്ന്​ മിനിറ്റ്​ ദൈർഘ്യമുള്ള വിഡിയോ പുറത്തുവന്നതോടെ  പ്രതിഷേധം ശക്തമായി. ഇതേ തുടർന്ന്​ ചീഫ്​ ഇൻസ്​പെക്​ടർ ഡി.കെ. ദീക്ഷിതി​നെ സസ്​പെൻഡ്​ ചെയ്​തു. 

ലഖ്​നോവിൽ നിന്ന്​ 300 കിലോമീറ്റർ അകലെയുള്ള ഫിറോസാബാദ്​ റെയിൽവേ സ്​റ്റേഷനിലെ ഉദ്യോഗസ്​ഥരാണ്​ തൊഴിലാളികൾക്ക്​ ബിസ്​കറ്റ്​ എറിഞ്ഞുനൽകിയത്​. ചീഫ്​ ഇൻസ്​പെക്​ടർ ഡി.കെ. ദീക്ഷിതി​​െൻറ നേതൃത്വത്തിലായിരുന്നു ബിസ്​കറ്റ്​ വിതരണം. 

ബിസ്​കറ്റ്​ എറിഞ്ഞുനൽകുന്നതിനോടൊപ്പം തൊഴിലാളികളെ ശാസിക്കുന്നതും പരിഹസിക്കുന്നതും വിഡിയോയിൽ കാണാം. ഡി.കെ. ദീക്ഷിതി​​െൻറ ജന്മദിനം പ്രമാണിച്ചാണ്​ ബിസ്​കറ്റ്​ വിതരണമെന്ന്​ ഉദ്യോഗസ്​ഥരിൽ ഒരാൾ പറയുന്നുണ്ട്​. കൂടാതെ ബിസ്​ക്കറ്റ്​ ചോദിച്ച യാത്രക്കാരോട്​ ഒരെണ്ണം മാത്രമേ നൽകൂവെന്നും മറ്റുള്ളവരുമായി പങ്കുവെക്കണമെന്നും പറയുന്നു. പ്രദേശിക റെയിൽവേ ഉദ്യോഗസ്​ഥൻ വാട്​സ്​ആപിൽ പങ്കുവെച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. 

ലോക്​ഡൗണിനെ തുടർന്ന്​ തൊഴിലും താമസ സ്​ഥലവും നഷ്​ടപ്പെട്ട ലക്ഷക്കണക്കിന്​ അന്തർ സംസ്​ഥാന തൊഴിലാളികളാണ്​ സ്വന്തം സംസ്​ഥാനങ്ങളിലേക്ക്​ മടങ്ങുന്നത്​. മതിയായ ഭക്ഷണവും വെള്ളവും ഇല്ലാതെയാണ്​ ഇവരുടെ യാത്ര. നിരവധി പേർ നടന്നും സൈക്കിളുകളിലും നൂറുകണക്കിന്​ കിലോമീറ്റർ സഞ്ചരിച്ചത്​. പലരും പാതിവഴിയിൽ മരിച്ചുവീണു. ഒരു മാസം മുമ്പാണ്​ തൊഴിലാളികൾക്ക്​ നാട്ടിലേക്ക്​ മടങ്ങാനായി ശ്രമിക്​ ട്രെയിനുകൾ ഏർപ്പെടുത്തിയത്​. മതിയായ ഭക്ഷണമോ വെള്ളമോ സുരക്ഷിതത്വ​േമാ ഉറപ്പാക്കാതെയായിരുന്നു ദിവസങ്ങളോളമുള്ള ട്രെയിൻ യാത്ര. 80ൽ അധികം പേർ ശ്രമിക്​ ട്രെയിനുകളിൽ മാത്രം മരിച്ചു. ഡൽഹിയിൽ ഉൾപ്പെടെ വെള്ളത്തിനും ഭക്ഷണത്തിനുമായി അടികൂടുന്ന സംഭവങ്ങളും അ​രങ്ങേറി. കഴിഞ്ഞ ദിവസം സുപ്രീംകോടതി ​ശ്രമിക്​ ട്രെയിനുകളിലെ തൊഴിലാളികൾക്ക്​ ഭക്ഷണവും വെള്ളവും ഉറപ്പാക്കണമെന്ന നിർദേശവും നൽകിയിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsMigrant workerslockdownSharmik Train
News Summary - Railway Officer In UP Throws Biscuits At Migrants, Abuses Them -India news
Next Story