Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപിയൂഷ്​ ഗോയലിനെതിരെ...

പിയൂഷ്​ ഗോയലിനെതിരെ ലേഖനം; നടപടി വേണമെന്ന്​ മന്ത്രാലയം

text_fields
bookmark_border
പിയൂഷ്​ ഗോയലിനെതിരെ ലേഖനം; നടപടി വേണമെന്ന്​ മന്ത്രാലയം
cancel

ന്യൂഡൽഹി: റെയിൽവേ മന്ത്രി പിയൂഷ്​ ഗോയലിനെതിരെ ലേഖനമെഴുതിയ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങി​​​െൻറ പേഴ്​സണൽ സ്​റ്റാഫിലെ ജീവനക്കാരനായ സഞ്​ജീവ്​ കുമാറിനെതിരെ നടപടിയെടുക്കണമെന്ന്​ റെയിൽവേ മന്ത്രാലയം. പിയൂഷ്​ ഗോയലിനെയും റെയിൽവേയിലെ ഉന്നത ഉ​ദ്യോഗസ്ഥരെയും വിമർശിച്ചാണ്​ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്​.

റെയിൽവേ ബോർഡ്​ സെക്രട്ടറി രജനീഷ്​ സഹായ്​ ഇതുമായി ​ബന്ധപ്പെട്ട്​ വ്യക്​തിഗത മന്ത്രാലയത്തിന്​ കത്തയച്ചുവെന്നാണ്​ വിവരം. 2005 ​​െഎ.ആർ.പി.എസ്​​ ഉദ്യോഗസ്ഥനാണ്​ സഞ്ജീവ്​ കുമാർ. നിലവിൽ ജി​തേന്ദ്ര സിങ്ങി​​​െൻറ പേഴ്​സണൽ സ്​റ്റാഫി​​​െൻറ ചുമതല കൂടാതെ വടക്ക്​-കിഴക്കൻ മേഖലയുടെ വളർച്ചക്കായി രൂപീകരിച്ചിട്ടുള്ള പ്രത്യേക കമ്മിറ്റിയിലും സഞ്​ജീവ്​ കുമാർ അംഗമാണ്​.

റെയിൽവേ ബോർഡ്​ ചെയർമാൻ സ്ഥാനത്ത്​ നിന്ന്​ അശ്വനി ലോഹനി മാറിയതിന്​ പിന്നാലെയാണ് ഉദ്യോഗസ്ഥനെതിരെ​ നടപടിക്ക്​ ശിപാർശ ചെയ്​ത്​ കത്തയച്ചിരിക്കുന്നത്​. നേരത്തെ റെയിൽവേയെ വിമർശിച്ചതിന്​ ഉദ്യോഗസ്ഥനെ മന്ത്രി ഇടപ്പെട്ട്​ സ്ഥലംമാറ്റിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railway ministerpiyush goyalmalayalam news
News Summary - Railway Ministry Wants Action Against Officer For Article On Piyush Goyal-India news
Next Story