Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രെയിൻ കത്തിക്കൽ:...

ട്രെയിൻ കത്തിക്കൽ: യൂട്യൂബർ ഖാൻ സാറിനെതിരെ കേസ്; ആരാണ് ഇ​ദ്ദേഹമെന്ന്​ സോഷ്യൽ മീഡിയ​

text_fields
bookmark_border
ട്രെയിൻ കത്തിക്കൽ: യൂട്യൂബർ ഖാൻ സാറിനെതിരെ കേസ്; ആരാണ് ഇ​ദ്ദേഹമെന്ന്​ സോഷ്യൽ മീഡിയ​
cancel

പട്​ന: ബിഹാറില്‍ റെയിൽവേ റിക്രൂട്ട്‌മെന്‍റ്​ പരീക്ഷ ഫലത്തെച്ചൊല്ലി നടന്ന അക്രമാസക്തമായ പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂട്യൂബർ 'ഖാൻ സർ' അടക്കമുള്ളവർക്കെതിരെ ബിഹാർ പൊലീസ് കേസെടുത്തു. പ്രതിഷേധത്തിനിടെ അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന്​ ആരോപിച്ചാണ്,​ മത്സര പരീക്ഷ പരിശീലകരിൽ പ്രമുഖനായ ഖാൻ സർ എന്നറിയപ്പെടുന്ന വ്യക്​തിക്കെതിരെ പട്​ന പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്​തത്​. അതേസമയം, ഖാൻ സർ എന്ന വിളിപ്പേരിലറിയപ്പെടുന്ന ഇദ്ദേഹം ആരാണെന്ന്​ തിരയുകയാണ്​ സോഷ്യൽ മീഡിയ.

പ്രക്ഷോഭത്തിൽ പ​​ങ്കെടുത്തതിന്​ കഴിഞ്ഞ ദിവസങ്ങളിൽ കസ്റ്റഡിയിലായ വിദ്യാർഥികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഖാൻ സറിനെതിരെ കേസെടുത്തതെന്നാണ്​ പൊലീസ്​ പറയുന്നത്​. ആർ.ആർ.ബി, എൻ.ടി.പി.സി പരീക്ഷകൾ റദ്ദാക്കിയില്ലെങ്കിൽ തെരുവിലിറങ്ങാൻ വിദ്യാർഥികളെ ഖാൻ സർ പ്രേരിപ്പിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നുവെന്നും ഇതേതുടർന്നാണ്​ ഇവർ പ്രക്ഷോഭത്തിൽ പ​ങ്കെടുത്തതെന്നും പൊലീസ്​ പറയുന്നു. എന്നാൽ, ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി വിവിധ രാഷ്​ട്രീയ പാർട്ടി നേതാക്കൾ അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്​.

ആരാണ്​ ഖാൻ സർ?

പൊലീസ്​ കേസെടുത്ത ഖാൻ സർ ആരാണെന്നും എന്താണ്​ യഥാർഥ പേര്​ എന്നതും ഇതുവരെ ​വെളിപ്പെടുത്തിയിട്ടില്ല. അമിത് സിങ്​ എന്നാണെന്നും അതല്ല, ഫൈസൽ ഖാൻ എന്നാണെന്നും ചിലർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടിരുന്നു. ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശിയാണെന്നും ചിലർ പറയുന്നു. ഇതുസംബന്ധിച്ച്​ വ്യക്​തത വരുത്താൻ മാധ്യമങ്ങൾ ബന്ധപ്പെട്ടപ്പോൾ, താൻ പഠിപ്പിക്കുന്ന കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് തന്റെ യഥാർത്ഥ പേര് വെളിപ്പെടുത്തുകയോ വ്യക്തിഗത നമ്പർ പങ്കിടുകയോ ചെയ്യരുതെന്ന് തന്നോട് ആവശ്യപ്പെട്ടതായി ഖാൻ സർ പറഞ്ഞു. 'ചില വിദ്യാർഥികൾ തന്നെ ഖാൻ സർ എന്ന് വിളിക്കാൻ തുടങ്ങിയതോടെ ആ​ പേര്​ സ്വീകരിക്കുകയായിരുന്നു. സമയമാകുമ്പോൾ എല്ലാം എല്ലാവരും അറിയും" -അദ്ദേഹം പറഞ്ഞു.

'അക്രമാസക്ത പ്രതിഷേധത്തിന്​ കാരണം ആർ.ആർ.ബി; തനിക്ക്​ പങ്കുണ്ടെങ്കിൽ അറസ്റ്റ്​ ചെയ്​തോളൂ..'

പരീക്ഷാ ഫലത്തെചൊല്ലിയുള്ള പ്രതിഷേധം അക്രമാസക്തമാകാൻ കാരണം റെയിൽവേ റിക്രൂട്ട്‌മെന്‍റ്​ ബോർഡ്​ (ആർ.ആർ.ബി) ആണെന്ന്​ ഖാൻ സർ 'ബിഹാർ തക്കി'ന്​ നൽകിയ അഭിമുഖത്തിൽ കുറ്റപ്പെടുത്തി. അക്രമത്തിൽ തനിക്ക് പങ്കുണ്ടെങ്കിൽ അറസ്റ്റ് ചെയ്യണമെന്നും ഖാൻ സർ പറഞ്ഞു. 'റെയിൽവേ റിക്രൂട്ട്‌മെന്‍റ്​ ബോർഡാണ്​ ഈ പ്രക്ഷോഭത്തിന്​ ഉത്തരവാദികൾ. അവർ ഇന്‍റർമീഡിയറ്റ്, ബിരുദ വിദ്യാർത്ഥികൾക്ക്​ ഒരേ ഫലം നൽകി. ഇത് ബിരുദ വിദ്യാർത്ഥികൾക്ക് മാത്രമാണ് പ്രയോജനപ്പെടുക. ഇതാണ്​ യഥാർത്ഥത്തിൽ വിദ്യാർഥികളെ പ്രകോപിപ്പിച്ചത്​.' -അദ്ദേഹം പറഞ്ഞു.

പ്രതിഷേധം കനക്കുന്നു

അതേസമയം, ഖാൻ സറിനെയും വിദ്യാർത്ഥികളെയും പിന്തുണച്ച്​ ജൻ അധികാര് പാർട്ടി നേതാവ് പപ്പു യാദവ് രംഗത്തെത്തി. ആർആർബി-എൻടിപിസി സമര കേസിൽ അധ്യാപകർക്കെതിരെ കേസെടുക്കുന്നത് ദൗർഭാഗ്യകരമാണെന്നും വിദ്യാർത്ഥികളെയും അധ്യാപകരെയും അടിച്ചമർത്തുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

'നിങ്ങൾ (സർക്കാർ) വിദ്യാർഥികളുടെ ഭാവി വെച്ചാണ്​ കളിച്ചത്​. അതിനാൽ വിദ്യാർത്ഥികൾ ഇപ്പോൾ തെരുവിലിറങ്ങിയിരിക്കുന്നു. നിങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റിയിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു. അതുകൊണ്ട്​ ഞാൻ പറയുന്നത് അധ്യാപകരെയും വിദ്യാർത്ഥികളെയും അടിച്ചമർത്തുന്നത് നിർത്തുക. നിങ്ങൾക്ക് അറസ്റ്റ് ചെയ്യണമെങ്കിൽ ആദ്യം എന്നെ അറസ്റ്റ് ചെയ്യൂ' -പപ്പു യാദവ് വ്യക്​തമാക്കി.

ബിഹാർ മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയും ഖാൻ സറിനെ പിന്തുണച്ചു. തൊഴിലിനെ കുറിച്ച് സർക്കാർ സംസാരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, അല്ലാത്തപക്ഷം സ്ഥിതി ഇതിലും മോശമായേക്കാം. ഖാൻ സർ ഉൾപ്പെടെയുള്ള അധ്യാപകർക്കെതിരായ കേസുകൾ പ്രതിഷേധത്തിൽ കൂടുതൽ അക്രമത്തിന് പ്രേരണ നൽകും -അദ്ദേഹം പറഞ്ഞു.

അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന ആരോപണങ്ങൾ ഉയർന്ന പശ്​ചാത്തലത്തിൽ, ഖാൻ സർ പുതിയ വിഡിയോ പുറത്തിറക്കി. പ്രതിഷേധം സമാധാനപരമായി മുന്നോട്ടുകോണ്ടുപോകണമെന്നും അക്രമത്തിലേക്ക് തിരിഞ്ഞാൽ ആരും പിന്തുണക്കില്ലെന്നും അദ്ദേഹം വിദ്യാർത്ഥികളോട്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Railways RecruitmentKhan Sir
News Summary - Railway jobs protest: Patna's Khan Sir booked for inciting violence. Who is he?
Next Story