Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യാത്രക്കാരുടെ സുരക്ഷക്കായി നിയമിച്ച കോൺസ്റ്റബിൾ ട്രെയിനിൽ സ്വിസ് വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചു

text_fields
bookmark_border
യാത്രക്കാരുടെ സുരക്ഷക്കായി നിയമിച്ച കോൺസ്റ്റബിൾ ട്രെയിനിൽ സ്വിസ് വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചു
cancel

ലഖ്നോ: തേജസ് എക്സ്പ്രസിൽ സ്വിസ് വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച ആർ.പി.എഫ് കോൺസ്റ്റബിൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ലഖ്നോവിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രക്കിടെയാണ് പീഡനശ്രമമുണ്ടായത്.

ഗവൺമെന്റ്​ റെയിൽവേ പൊലീസിന് മുമ്പാകെയാണ് യുവതി പരാതി നൽകിയത്. കോൺസ്റ്റബിൾ ജിതേ​ന്ദ്ര സിങ്ങാണ് സ്വിസ് വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ട്രെയിനിൽ യാത്രക്കാരുടെ സുരക്ഷക്കായി നിയമിച്ച ​കോൺസ്റ്റബിളാണ് ജിതേന്ദ്ര സിങ്.

ഭാവി വരനൊപ്പം സഞ്ചരിക്കുമ്പോൾ കോൺസ്റ്റബിൾ സമീപത്തെത്തി മോശമായി സംസാരിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. സ്വിസ് വനിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്തുവെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Railway constable molests Swiss woman onboard Tejas Express train, arrested
Next Story