റെയിൽവേ ആസ്ഥാനത്ത് ‘റെയിൽ നീർ’ നിർത്തുന്നു
text_fieldsന്യൂഡൽഹി: റെയിൽ ഭവൻ ആസ്ഥാനത്ത് സ്വന്തം കുപ്പിവെള്ളമായ ‘റെയിൽ നീർ’ സൗജന്യ വിതരണം നിർത്തലാക്കാൻ റെയിൽവേ ബോർഡ് തീരുമാനം. ചെലവ് ചുരുക്കലിെൻറ ഭാഗമായാണ് നടപടി. കുടിവെള്ളം വീട്ടിൽനിന്ന് കൊണ്ടുവരാനോ ആർ.ഒ പ്ലാൻറുകളിൽനിന്ന് വാങ്ങി ഉപയോഗിക്കാനോ ആണ് ഉദ്യോഗസ്ഥർക്കുള്ള നിർദേശം. എന്നാൽ, മീറ്റിങ്ങുകളിൽ ഇവ വിതരണം തുടരും. റെയിൽവേ മന്ത്രാലയത്തിന് കീഴിലെ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷനാണ് ‘റെയിൽ നീർ’ ഉൽപാദിപ്പിക്കുന്നത്. ശരാശരി 1000 റെയിൽ നീർ ബോട്ടിലുകൾ ദിവസവും റെയിൽ ഭവനിൽ വിതരണം ചെയ്യുന്നുണ്ട്. ഇവ നിർത്തലാക്കുന്നതോടെ വലിയ തുക ലാഭിക്കാമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
