Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുഞ്ഞിന്റെ ഡയപ്പർ തീർന്നു; റെയിൽ മദദിലൂടെ മിനുറ്റുകൾക്കകം സഹായമെത്തിച്ച് ഇന്ത്യൻ റെയിൽവേ

text_fields
bookmark_border
കുഞ്ഞിന്റെ ഡയപ്പർ തീർന്നു; റെയിൽ മദദിലൂടെ മിനുറ്റുകൾക്കകം സഹായമെത്തിച്ച് ഇന്ത്യൻ റെയിൽവേ
cancel

ബോധ് ഗയ: യാത്രക്കിടെ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പർ തീർന്നതോടെ പ്രതിസന്ധിയിലായ പിതാവിന് അതിവേഗം സഹായമെത്തിച്ച് ഇന്ത്യൻ റെയിൽവേ. റെയിൽവേയുടെ ഡിജിറ്റൽ പരാതി പരിഹാര സംവിധാനമായ ‘റെയിൽമദദ്’ വഴി സഹായം തേടിയ യാത്രക്കാരന് മിനിറ്റുകൾക്കകമാണ് അധികൃതരുടെ മറുപടിയും തുടർന്ന് സഹായവും ലഭിച്ചത്.

പരാതി നൽകി പത്തുമിനിറ്റിനുള്ളിൽ റെയിൽമദദ് അധികൃതരിൽനിന്നും ട്രെയിനിലെ പാൻട്രി കാർ മാനേജരിൽനിന്നും ഫോൺവിളിയെത്തി. ഗയ ജങ്ഷനിൽ ട്രെയിൻ എത്തുമ്പോൾ ഡയപ്പർ കൈമാറാമെന്ന് അധികൃതർ അറിയിച്ചു. ഉറപ്പുനൽകിയതുപോലെ അടുത്ത സ്റ്റേഷനായ ഗയയിൽവെച്ച് റെയിൽവേ ജീവനക്കാർ ഡയപ്പർ എത്തിച്ചുനൽകി. പരാതി നൽകി പരിഹാരം ലഭിച്ച അനുഭവം ഇയാൾ എക്സിലൂടെ പങ്കുവെച്ചതോടെ ഇത് സോഷ്യൽ മീഡിയ വലിയ ചർച്ചയാക്കുകയായിരുന്നു. ഡിജിറ്റൽ പരാതി പരിഹാര സംവിധാനത്തിലൂടെ യാത്രക്കാരുടെ ആവശ്യങ്ങളിൽ വേഗത്തിൽ ഇടപെടാനാകുന്നത് റെയിൽവേ സേവനങ്ങളിലെ മാറ്റത്തിന്റെ സൂചനയാണെന്നും അദ്ദേഹം കുറിച്ചു.

യാത്രക്കാർക്ക് പരാതികൾ അറിയിക്കാനും സഹായം തേടാനും ഇന്ത്യൻ റെയിൽവേ ഒരുക്കിയ സംവിധാനമാണ് റെയിൽമദദ്. സീറ്റ് ബുക്കിങ് ചെയ്യുന്നതിനും ഇന്ന് ആപ്പിലൂടെ സാധിക്കും. യാത്രക്കാരുടെ പ്രശ്നങ്ങളിലും പരാതികളിലും വേഗത്തിൽ ഇടപെടുന്നതിനുള്ള സംവിധാനമാണിത്. 139 എന്ന ടോൾ ഫ്രീ നമ്പറിലൂടെ ഈ സഹായം ലഭ്യമാവും. പരാതി നൽകുന്നതിനായി ഫോണിൽ ഓൺലൈൻ പോർട്ടൽ തുറന്നതിനു ശേഷം പരാതിയുടെ അല്ലെങ്കിൽ ആവശ്യത്തിന്റെ സ്വഭാവം അനുസരിച്ച് സെഷൻ തിരഞ്ഞെടുക്കുക. പിഎൻആർ നമ്പർ, ട്രെയിൻ നമ്പർ തുടങ്ങിയ യാത്ര വിവരങ്ങൾ നൽകിയ ശേഷം പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - RailMadad Helps Father Quickly
Next Story