Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ ബഹുനില...

മഹാരാഷ്​ട്രയിൽ ബഹുനില കെട്ടിടം തകർന്ന് രണ്ട് മരണം; 60 പേരെ രക്ഷപ്പെടുത്തി

text_fields
bookmark_border
മഹാരാഷ്​ട്രയിൽ ബഹുനില കെട്ടിടം തകർന്ന് രണ്ട് മരണം; 60 പേരെ രക്ഷപ്പെടുത്തി
cancel

റായ്​ഗഡ്​: മഹാരാഷ്​ട്രയിൽ ബഹുനില കെട്ടിടം തകർന്നു വീണ സംഭവത്തിൽ രണ്ട് മരണം. തകർന്ന കെട്ടിടത്തിൽ നിന്ന് 60 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. 18 പേർ കെട്ടിട അവശിഷ്​ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ് ലഭിക്കുന്ന​ വിവരം.

തിങ്കളാഴ്​ച വൈകി​ട്ടോടെ റായ്​ഗഡ്​ ജില്ലയിലെ മഹദിലാണ്​ അപകടം. ധാരാളം കുടുംബങ്ങൾ താമസിക്കുന്ന അഞ്ചു നില കെട്ടിടമാണ്​ നിലംപൊത്തിയത്​. സ്​ഥലത്ത്​ ദേശീയ ദുരന്ത നിവാരണ സംഘത്തിന്‍റെ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട്​ ചെയ്​തു.

മഹാരാഷ്​ട്ര മന്ത്രിമാരായ അതിഥി താക്കറെ, ഏക്നാഥ് ഷിൻഡെ എന്നിവർ അപകട സ്ഥലം സന്ദർശിച്ചു. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി അതിഥി താക്കറെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharastrabuilding collapseRaigad
Next Story