
(Photo: India Today)
തകർന്ന കെട്ടിടത്തിനടിയിൽ 18 മണിക്കൂർ; അഞ്ചുവയസുകാരനെ രക്ഷപ്പെടുത്തി
text_fieldsറായ്ഗഡ്: മഹാരാഷ്ട്രയിലെ റായ്ഗഡിൽ ബഹുനില കെട്ടിടം തകർന്നുവീണതിെൻറ അവശിഷ്ടങ്ങൾക്ക് ഇടയിൽനിന്ന് 18 മണിക്കൂറിന് ശേഷം അഞ്ചുവയസുകാരെന രക്ഷപ്പെടുത്തി. ദേശീയ ദുരന്ത നിവാരണ സേനയാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷെപ്പടുത്തിയത്.
കുഞ്ഞ് കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നത് രക്ഷാപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഗ്ലാസ് കട്ടറുകളും മറ്റു മെഷിനറികളും ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്ത ശേഷം കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. രാത്രി മുഴുവൻ കെട്ടിടാവിഷ്ടങ്ങൾക്കിടയിൽ കിടന്നതിെൻറ അസ്വസ്ഥത കുഞ്ഞ് കാണിച്ചിരുന്നു. തുടർന്ന് കുഞ്ഞിെന ആരോഗ്യ പരിശോധനക്കായി ആശുപത്രിയിെലത്തിച്ചു. കുട്ടി സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരമാണ് റായ്ഗഡിലെ മഹദിൽ കുടുംബങ്ങൾ താമസിക്കുന്ന അഞ്ചുനില കെട്ടിടം നിലം പതിച്ചത്. 11 പേരാണ് ഇതുവരെ മരിച്ചത്. 18ഓളം പേർ ഇനിയും കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. 60ഓളം പേരെ രക്ഷപ്പെടുത്തി.
