Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിലെ കോൺഗ്രസ്​...

കർണാടകയിലെ കോൺഗ്രസ്​ സ്ഥാനാർഥിയുടെ വീട്ടിൽ ആദായനികുതി പര​ിശോധന

text_fields
bookmark_border
കർണാടകയിലെ കോൺഗ്രസ്​ സ്ഥാനാർഥിയുടെ വീട്ടിൽ ആദായനികുതി പര​ിശോധന
cancel

ബംഗളൂരു: തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കുന്ന കർണാടകയിൽ കോൺഗ്രസ്​ സ്ഥാനാർഥിയുടെ വീട്ടിൽ ആദായ നികുതി പരിശോധന. സിർസിദ്ധപൂരയിൽ നിന്ന്​ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ഭീംന നായികി​​​െൻറ വീട്ടിലാണ്​ ബുധനാഴ്​ച രാവിലെ ആദായ നികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്​. പരിശോധനക്ക്​ പിന്നാലെ ആദായ നികുതി വകുപ്പിനെ ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണവുമായി കോൺഗ്രസ്​ രംഗത്തെത്തി. മെയ്​ 12നാണ്​ കർണാടകയിൽ വോ​െട്ടടുപ്പ്​ നടക്കുന്നത്​.

നേരത്തെ കെ.പി.സി.സി പ്രചാരണ വിഭാഗം കമിറ്റി തലവുനും  ഉൗർജ മന്ത്രിയുമായ ഡി.കെ ശിവകുമാറി​​​െൻറ വീട്ടിലും ആദായനികുതി വകുപ്പ്​ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ശിവകുമാ​റിനെതിരെ എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റും കേസെടുത്തിട്ടുണ്ട്​. പൊതുമരാമത്ത്​ വകുപ്പ്​ മന്ത്രി എച്ച്​.സി മഹാദേവപ്പ, മ​ന്ത്രി കെ.ജി ജോർജ്​, എം.എൽ.എ എം.ടി.ബി നാഗരാജ്​ തുടങ്ങിയവരുമായി ബന്ധമുള്ളവരുടെ വീട്ടിലും ആദായ നികുതി വകുപ്പ്​​ പരിശോധന നടത്തിയിരുന്നു.

അതേ സമയം, ആദായ നികുതി പരിശോധനയിൽ രാഷ്​ട്രീയം കലർത്തേണ്ടെന്ന നിലപാടാണ്​ ബി.ജെ.പിക്കുള്ളത്​. ആദായ നികുതി വകുപ്പി​​​െൻറ പതിവ്​ പരിശോധനകൾ മാത്രമാണ്​ ഇതെന്നും ബി.ജെ.പി പറയുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:siddaramaiahmalayalam newsI-T DeptKarnataka elections
News Summary - As Raids on Karnataka Congress Leaders Continue, Siddaramaiah Drags I-T Dept Into Poll Debate-India news
Next Story