Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാകിർ​ നായികി​നെതിരെ...

സാകിർ​ നായികി​നെതിരെ എഫ്​.​െഎ. ആർ: സ്ഥാപനങ്ങളിൽ റെയ്​ഡ്

text_fields
bookmark_border
സാകിർ​ നായികി​നെതിരെ എഫ്​.​െഎ. ആർ: സ്ഥാപനങ്ങളിൽ റെയ്​ഡ്
cancel

ന്യൂഡൽഹി: ഇസ്​ലാമിക ​പ്രബോധകൻ സാകിർ നായികി​െൻറ  ​സംഘടനയായ ഇസ്​ലാമിക്​ റിസർച്ച്​ ഫൗണ്ടേഷ​െൻറ പത്ത്​ സെൻററുകളിൽ റെയ്​ഡ്​. ​മഹരാഷ്​ട്രയിലെ പത്ത്​ ​െഎ.ആർ.എഫ്​ സെൻററുകളിലാണ്​ ദേശീയ അന്വേഷണ ഏജൻസി (എൻ.​െഎ.എ) റെയ്​ഡ്​ നടത്തിയത്​. പ്രസംഗങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചെന്ന പേരിൽ സാകിർ നായികി​നെതിരെ എൻ.​െഎ.എ   എഫ്​. ​െഎ. ആർ രജിസ്​റ്റർ ചെയ്​തു. സാകിർ നായികിനെതിരെ എഫ്​. ​െഎ. ആർ ഫയൽ ചെയ്​തത്​ നിയമവിരുദ്ധമായാണെന്ന്​ അദ്ദേഹത്തി​െൻറ അഭിഭാഷകൻ മൊബിൻ സോൽക്കർ പ്രതികരിച്ചു.  ഇതേ ആരോപണങ്ങളുടെ പേരിൽ 2012 ൽ നായികിനെതിരെ എഫ്​. ​െഎ. ആർ എടുത്തിട്ടുണ്ടെന്നും മൊബിൻ വ്യക്തമാക്കി.

നവംബർ 15 നാണ്​ െഎ. ആർ. എഫി​െൻറ പ്രവർത്തനം കേന്ദ്രസർക്കാർ അഞ്ചുവർഷത്തേക്ക്​ നിരോധിച്ചത്​. സാകിർ നായികി​െൻറ പ്രസംഗങ്ങളുടെ പേരിൽ യു.എ.പി.എ പ്രകാരമാണ്​ വിലക്ക്​ ഏർപ്പെടുത്തിയത്​. നേരത്തെ സംഘടനയുടെ പ്രവർത്തനങ്ങൾക്ക്​ നിയന്ത്രണം ഏർപ്പെടുത്തുകയും കേന്ദ്രസർക്കാർ അനുമതിയില്ലാതെ വിദേശ ഫണ്ടുകൾ സ്വീകരിക്കുന്നതിന്​ വിലക്ക്​ ഏർപ്പെടുത്തുകയും ചെയ്​തിരുന്നു.

20പേർ കൊല്ലപ്പെട്ട ധാക്ക കഫെ ഭീകരാക്രമണം നടത്തിയ തീ​വ്രവാദികളിൽ രണ്ട്​ പേർക്ക്​ പ്ര​ചോദനമായത്​​ സാക്കിർ നായിക്കി​െൻറ പ്രഭാഷണങ്ങളാണെന്ന  ആരോപണങ്ങളുടെ അടിസ്​ഥാനത്തിൽ മഹാരാഷ്​ട്ര പൊലീസ്​ ​ നായികിനെതിരെ കേസെടുത്തിരുന്നു. സാകിർ നായികി​െൻറ പ്രഭാഷണങ്ങൾ ​മതസ്​പർധ വളർത്തുന്നതാണെന്ന പേരിൽ ബ്രിട്ടൻ, കാനഡ്​ മലേഷ്യ എന്നീ രാജ്യങ്ങളും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:zakir naikIRFIslamic PreacherNGO
News Summary - Raids at Islamic Preacher Zakir Naik's 10 Centres
Next Story