Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right34 വർഷത്തെ സർക്കാർ...

34 വർഷത്തെ സർക്കാർ 'സേവനത്തിൽ' ബാക്കിയായത്​ മുറി നിറയെ സ്വർണവും വെള്ളിയും

text_fields
bookmark_border
34 വർഷത്തെ സർക്കാർ സേവനത്തിൽ ബാക്കിയായത്​ മുറി നിറയെ സ്വർണവും വെള്ളിയും
cancel

ഹൈദരാബാദ്​: 14 വീടുകൾ, മുറി നിറയെ വെള്ളി, ഇതുമാത്രം 60 കി​ലോ വരും, പുറമെ ഒരു കിലോ സ്വർണ സാമഗ്രികൾ, 20 ലക്ഷം രൂപ. ഏതെ​ങ്കിലും മുതലാളിമാരുടെ സമ്പാദ്യക്കണക്കല്ലിത്​. കർണാടകയിൽ 34 വർഷം സർക്കാറി​നെ 'സേവിച്ചശേഷം​' റോഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റിയിൽ നിന്ന്​ വിരമിച്ച ഉദ്യോഗസ്​ഥ​​െൻറ വീട്​ റെയ്​ഡ്​ ചെയ്​പ്പോൾ കണ്ട കാഴ്​ചയാണ്​​. സർക്കാർ കണക്കിൽ 3 കോടി. എന്നാൽ മാർക്കറ്റ്​ വിലയിൽ 25 കോടി രൂപയിൽ കുറയില്ല.

1981ൽ വെഹിക്കിൾ ഇൻസ്​പെക്​ടറായി ജോലിയിൽ പ്രവേശിച്ച്​ 34 വർഷത്തിനുശേഷം വിരമിച്ച പൂർണചന്ദ്ര എന്ന 55 കാരനാണ്​ തൻറെ ജോലിക്കാലയളവിനിടയിൽ ഇത്രയും സമ്പാദ്യമുണ്ടാക്കിയത്​. വിനുകോണ്ടയിൽ ഏഴു അപാർട്​​െമൻറും രണ്ട്​ വീടുകളും ഗുണ്ടുരിൽ ഒരു വീടും ഹൈദരാബാദിലും വിജയവാഡയിലും രണ്ട്​ ഫ്ലാറ്റും വിനുകോണ്ടയിൽ ഒരു മില്ലും ഇയാൾക്കുണ്ട്​.

അതേസമയം ഇയാളുടെ ചില ആസ്​തികളിൽ മാത്രമാണ്​ റെയ്​ഡ്​ നടന്നതെന്നും മറ്റുള്ളവ പരി​ശോധിക്കുമെന്നും ഉദ്യോഗസ്​ഥർ പറയുന്നു​. പ്ര​ദേശത്തെ റാവു എന്നയാളാണ്​ പൂർണച​ന്ദ്രക്കെതിരെ അഴിമതി വിരുദ്ധ വിഭാഗത്തെ സമീപിച്ചത്​. വരവിൽ കവിഞ്ഞ സ്വത്ത്​ സമ്പാദിച്ചതിന്​ ഇയാൾക്കെതിരെ ​​​അഴിമതി വിഭാഗം കേസും ഫയൽ ​െചയ്​തിട്ടുണ്ട്​​.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Raids On Andhra Officer Reveal 14 Homes
News Summary - Raids On Andhra Officer Reveal 14 Homes, Roomful Of Silve
Next Story