ജയ ടി.വി ഓഫിസിൽ ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ്
text_fieldsചെന്നൈ: എ.ഐ.എ.ഡി.എം.കെയുടെ ഔദ്യോഗിക ചാനലായ ജയാ ടി.വിയുടെ ചെന്നൈയിലെ ഓഫീസില്‍ റെയ്ഡ്. ആദായനികുതി തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചതിനേത്തുടര്‍ന്നാണ് റെയ്ഡ് . ഇന്ന് രാവിലെ ആറുമണിയോടെയാണ് ആദായനികുതി വകുപ്പിലെ പത്തോളം ഉദ്യോഗസ്ഥർ ഏകാട്ടുതംഗലിലെ ഓഫീസിലെത്തിയത്. കുറച്ചു ദിവസങ്ങളായി ടെലിവിഷന്‍ ചാനലിന്‍റെയും ഉന്നത ഉദ്യോഗസ്ഥരുടേയും നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും അധികൃതർ അറിയിച്ചു.
കമ്പനിയുടെ കാര്യങ്ങൾ നോക്കിനടത്തുന്ന ശശികലയുടെ മരുമകൻ വിവേക് നാരായണന്‍റെ വീട്ടിലും ഓഫിസിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നുണ്ട്. അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നേതൃത്വത്തില്‍ തുടങ്ങിയ ജയാ ടിവി ഇപ്പോള്‍ നിയന്ത്രിക്കുന്നത് വി.കെ ശശികലയുടെ കുടുംബാംഗങ്ങളാണ്. ശശികലയുടെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള മാവിസ് സിറ്റ്കോം പ്രൈവറ്റ് ലിമിറ്റഡിലും ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
