അസമിൽ ബീഫ് നിരോധനത്തിന്റെ പേരിൽ 133 അറസ്റ്റ്; 100ൽ അധികം ഭക്ഷണ ശാലകളിൽ റെയ്ഡ്
text_fieldsഗുവാഹത്തി: അനധികൃത ബീഫ് വിൽപ്പന തടയാനുള്ള അസം ഗവൺമെന്‍റിന്‍റെ തീരുമാനത്തെ തുടർന്ന് സംസ്ഥാനത്ത് വ്യാപക റെയ്ഡ്. 112ൽ അധികം ഭക്ഷണ ശാലകൾ റെയ്ഡ് ചെയ്തു. 1000 കിലോയിലധികം മാംസം പിടിച്ചെടുത്തു.
2021ലെ കന്നുകാലി സംരക്ഷണ നിയമ പ്രകാരമാണ് ബീഫിന്‍റെ അനധികൃ വിൽപ്പന തടയാൻ ഉത്തരവിട്ടത്. ഹിന്ദു ഭൂരി പക്ഷമുള്ള പ്രദേശങ്ങളിലും അമ്പലങ്ങളിലും മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് നിരോധിക്കുന്നതാണ് ഈ ആക്ട്.
133 പേരെയാണ് റെയ്ഡിനെതുടർന്ന് അറസ്റ്റു ചെയ്തിരിക്കുന്നത്. പലരും റെയ്ഡിടിനിടയിൽ ഓടിപ്പോവുകയും ചെയ്തുവെന്നും റിപ്പോർട്ടുണ്ട്. ഈദ് ആഘോഷങ്ങൾക്കിടയിൽ അനധികൃതമായി കശാപ്പ് ചെയ്തതിന് 16 പേരെ അറസ്റ്റു ചെയ്യുതിനെ തുടർന്നുണ്ടായ സാമുദായിക സംഘർഷം ഉയർന്നു വന്നതിനെ തുടർന്നാണ് മാംസ നിരോധനം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

