Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ചൈനക്ക്​ മുമ്പിൽ...

‘ചൈനക്ക്​ മുമ്പിൽ കേന്ദ്ര സർക്കാർ രാജ്യ താൽപര്യം മറന്നു’

text_fields
bookmark_border
‘ചൈനക്ക്​ മുമ്പിൽ കേന്ദ്ര സർക്കാർ രാജ്യ താൽപര്യം മറന്നു’
cancel

ന്യൂഡൽഹി: ​സംഘർഷ സാഹചര്യത്തിൽ ൈചനയുമായുള്ള പ്രതിനിധി ചർച്ചയിലും തുടർന്നുള്ള നടപടികളിലും കേന്ദ്ര സർക്കാർ രാജ്യ താൽപര്യം മറന്നുവെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. രാജ്യതാൽപര്യം സംരക്ഷിക്കുകയാ​ണ്​ കേന്ദ്രസർക്കാറി​​െൻറ ചുമതലയെന്നും രാജ്യത്തി​​െൻറ പരമാധികാരം ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

ഗാൽവാനിൽ 20 ഇന്ത്യൻ സൈനികരെ കൊലചെയ്​തത്​ ന്യായീകരിക്കാൻ ചൈനയെ അനുവദിച്ചത്​ എന്തുകൊണ്ടാണെന്ന്​ രാഹുൽ ചോദിച്ചു. ദേശീയ സുരക്ഷാ ഉപദേശകൻ അജിത്​ ഡോവലുമായി നടത്തിയ ചർച്ചക്ക്​ ശേഷം ചൈനീസ്​ വിദേശകാര്യ വകുപ്പ്​ പുറത്തുവിട്ട പ്രസ്​താവന​യിൽ ഒരു ഭാഗം അടയാളപ്പെടുത്തിയ ചിത്രം സഹിതമായിരുന്നു രാഹുലി​​െൻറ ട്വീറ്റ്​. ഗാൽവാനിൽ സംഭവിച്ചത്​ ചൈനയുടെ അതിർത്തി സംരക്ഷിക്കാനുള്ള ശ്രമം ആയിരുന്നെന്നും അത്​ ഇനിയും തുടരും എന്നുമായിരുന്നു ചൈനയുടെ പ്രസ്​താവന. ഗാൽവാനിൽ ഇന്ത്യയുടെ അതിർത്തി പരമാധികാരം സംരക്ഷിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടുവെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്തുകൊണ്ടാണ്​ ഗാൽവാനിലെ അതിർത്തി പരമാധികാരം ഇന്ത്യ പ്രസ്​താവനയിൽ സൂചിപ്പിക്കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു. 

 ഗാൽവാനിൽ 20 സൈനികർ കൊല്ലപ്പെട്ടതിനെ തുടർന്ന്​ അതിർത്തിയിൽ നില നിന്ന്​ സംഘർഷാവസ്​ഥ ഒഴിവാക്കുന്നതി​​െൻറ ഭാഗമായി ഞായറാഴ്​ചയാണ്​ ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ അജിത്​ ​േഡാവലും ചൈനീസ്​ വിദേശകാര്യ മന്ത്രി വാൻങ്​ ​യിയും ടെലിഫോണിൽ ചർച്ച നടത്തിയത്​. ചർച്ചയെ തുടർന്ന്​ ഇരുരാജ്യങ്ങളും പ്രസ്​താവന ഇറക്കിയിരുന്നു. മാത്രമല്ല. ഗാൽവാനിൽ ഇരു സൈന്യങ്ങളും പിൻവാങ്ങുകയും ഇടയിൽ ശൂന്യ മേഖല ഉണ്ടാക്കുകയും ചെയ്​തിട്ടുണ്ട്​. നേരത്തെ ഇന്ത്യൻ അതിർത്തിയിലേക്ക്​ ചൈന കടന്നുകയറി എന്ന്​ തെളിയിക്കുന്ന ഉപഗ്രഹഹ ചിത്രങ്ങൾ പുറത്ത്​ വന്നിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul Gandhi
News Summary - rahuls tweet
Next Story