Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഖാർഗെക്കായി മിണ്ടാത്ത...

ഖാർഗെക്കായി മിണ്ടാത്ത ‘ബ്രാഹ്മണിക്കൽ നേതാക്കൾ’ക്ക് രാഹുലിന്റെ ഒളിയമ്പ്

text_fields
bookmark_border
ഖാർഗെക്കായി മിണ്ടാത്ത ‘ബ്രാഹ്മണിക്കൽ   നേതാക്കൾ’ക്ക് രാഹുലിന്റെ ഒളിയമ്പ്
cancel

ന്യൂ​ഡ​ൽ​ഹി: ദ​ലി​ത​നാ​യ​തി​ന്റെ പേ​രി​ൽ സ്വ​ന്തം പാ​ർ​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ന്റെ വേ​ദി ഹി​ന്ദു​ത്വ​വാ​ദി​ക​ൾ ‘ശു​ദ്ധി​ക​ല​ശം’ ചെ​യ്തി​ട്ടും അ​ദ്ദേ​ഹ​ത്തോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കാ​നോ ജാ​തി വി​വേ​ച​ന​ത്തി​നെ​തി​രെ ശ​ബ്ദി​ക്കാ​നോ ത​യാ​റാ​കാ​തെ മൗ​ന​ത്തി​ലൊ​ളി​ച്ച ചി​ല കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഒ​ളി​യ​മ്പ്. ദ​ലി​ത് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​തി​ന്റെ പേ​രി​ൽ ജാ​തി വി​വേ​ച​ന​ത്തി​നി​ര​യാ​യ​പ്പോ​ൾ കോ​ൺ​ഗ്ര​സി​ന്റെ സ​മു​ന്ന​ത നേ​താ​ക്ക​ളി​ൽ പ​ല​രും മൗ​നം പാ​ലി​ച്ച​തി​നെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ൽ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​ത​ന്നെ വി​മ​ർ​ശി​ച്ച​ത് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി എ.​ഐ.​സി.​സി ആ​സ്ഥാ​ന​ത്ത് വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സ്ഥീ​രീ​ക​രി​ച്ചു. എ​ല്ലാ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​മ​ല്ല, ചി​ല വ്യ​ക്തി​ക​ളാ​ണ് മൗ​നം പാ​ലി​ച്ച​തെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​ത വ​രു​ത്തി.

ഖാ​ർ​ഗെ​ക്ക് അ​യി​ത്തം ക​ൽ​പി​ച്ച് ഉ​ത്ത​ര​ഖ​ണ്ഡി​ലെ രാം​ലീ​ല മൈ​താ​നം ശു​ദ്ധീ​ക​ര​ണം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ പ​ട്ടി​ക ജാ​തി പ​ട്ടി​ക വ​ർ​ഗ അ​തി​​ക്ര​മ നി​രോ​ധ​ന നി​യ​മ പ്ര​കാ​രം കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ത​ന്നെ പി​ന്തു​ണ​ക്കാ​തി​രു​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ൽ ഖാ​ർ​ഗെ​ക്ക് വി​മ​ർ​ശി​ക്കേ​ണ്ടി​വ​ന്നി​ല്ലേ എ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ച്ച​​പ്പോ​ഴാ​ണ് ചി​ല കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ മൗ​നം പാ​ലി​ച്ചു​വെ​ന്നാ​ണ് ഖാ​ർ​ഗെ ചൂ​ണ്ടി​ക്കാ​ട്ടി​യ​തെ​ന്ന് രാ​ഹു​ൽ വ്യ​ക്ത​ത വ​രു​ത്തി​യ​ത്.

‘ന​ന്നാ​യി എ​ഴു​തു​ന്ന​വ​രും സു​മു​ഖ​ൻ​മാ​രു​മാ​യ’ ചി​ല കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ താ​ൻ നേ​രി​ട്ട ജാ​തി വി​വേ​ച​ന​ത്തി​ൽ മൗ​നം പാ​ലി​ച്ചു​വെ​ന്നാ​ണ് ഖാ​ർ​ഗെ തു​റ​ന്ന​ടി​ച്ച​ത്. അ​തേ​സ​മ​യം, വി​ഷ​യം ശ​ക്ത​മാ​യി ഉ​ന്ന​യി​ച്ച് ദേ​ശീ​യ​ത​ല​ത്തി​ൽ ച​ർ​ച്ച​യാ​ക്കി​യ ഉ​ത്ത​ര​ഖ​ണ്ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യെ ഖാ​ർ​ഗെ ശ്ലാ​ഘി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഖാ​ർ​ഗെ​യു​ടെ റാ​ലി ന​ട​ന്ന് ര​ണ്ടാം ദി​വ​സം ആ​ഗ​സ്റ്റ് പ​ത്തി​നാ​ണ് ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ ശു​ദ്ധീ​ക​ര​ണം ന​ട​ത്തി​യ​തെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി. ആ​ഗ​സ്റ്റ് 13ന് ​ഖാ​ർ​ഗെ പാ​ർ​ല​മെ​ന്റി​ൽ ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച​പ്പോ​ൾ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ൻ സി.​പി. രാ​ധാ​കൃ​​ഷ്ണ​നും സ​ഭാ നേ​താ​വ് ജെ.​പി. ന​ഡ്ഡ​യും ഉ​റ​പ്പു ന​ൽ​കി​യി​രു​ന്ന​ത്. ഇ​രു​വ​രും ശു​ദ്ധി​ക​ല​ശ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ക​യും ചെ​യ്തു. എ​ന്നി​ട്ടും പ​ല മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും പാ​ർ​ട്ടി അ​ധ്യ​ക്ഷ​ന് നേ​രി​ട്ട അ​വ​ഹേ​ള​നം ഒ​രു വി​ഷ​യ​മാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടാ​നോ അ​തേ​കു​റി​ച്ച് ​പ്ര​തി​ക​രി​ക്കാ​നോ ത​യാ​റാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul GandhiCongress
News Summary - Rahul’s Dig at ‘Brahminical Leaders’ Who Stayed Silent for Kharge
Next Story