Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ സ്വാ​ത​ന്ത്ര്യ​മി​ല്ല –രാ​ഹു​ൽ ഗാ​ന്ധി

text_fields
bookmark_border
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ സ്വാ​ത​ന്ത്ര്യ​മി​ല്ല –രാ​ഹു​ൽ ഗാ​ന്ധി
cancel

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ എ​ഴു​താ​നു​ള്ള സ്വാ​ത​ന്ത്ര്യം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്​ കോ​ൺ​ഗ്ര​സ്​ ​ൈവ​സ്​ പ്ര​സി​ഡ​ൻ​റ്​ രാ​ഹു​ൽ ഗാ​ന്ധി. നാ​ഷ​ന​ൽ ഹെ​റാ​ൾ​ഡ്​ പ​ത്ര​ത്തി​​​െൻറ സ്​​മ​ര​ണി​ക പ​തി​പ്പ്​ പ്ര​കാ​ശ​നം ചെ​യ്യു​ന്ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

‘‘നാ​ഷ​ന​ൽ ഹെ​റാ​ൾ​ഡി​ന്​ ഉൗ​ർ​ജ​മു​ണ്ട്. അ​തി​നെ നി​ശ്ശ​ബ്​​ദ​മാ​ക്കാ​നാ​വി​ല്ല. എ​ഡി​റ്റ​ർ എ​​​െൻറ അ​ടു​ക്ക​ൽ വ​ന്ന​പ്പോ​ൾ ഞാ​ന​ദ്ദേ​ഹ​ത്തോ​ട്​ പ​റ​ഞ്ഞു; പ​റ​യാ​നു​ള്ള​ത്​ എ​നി​ക്കെ​തി​രെ​യോ കോ​ൺ​ഗ്ര​സി​നെ​തി​രെ​യോ ന​മ്മു​ടെ ആ​ശ​യ​ങ്ങ​ൾ​ക്കെ​തി​രെ​യോ ആ​ണെ​ങ്കി​ൽ​പോ​ലും നി​ങ്ങ​ൾ​ക്ക്​ പ​റ​യാം. സ​ത്യം പ​റ​യു​ന്ന​വ​രെ​യും സ​ത്യ​ത്തി​​​െൻറ പ​ക്ഷ​ത്ത്​ നി​ൽ​ക്കു​ന്ന​വ​രെ​യും പ​ല രൂ​പ​ത്തി​ലും അ​രി​കി​ലേ​ക്ക്​ മാ​റ്റു​ക​യാ​ണ്. 

ദ​ലി​തു​ക​ൾ മ​ർ​ദി​ക്ക​പ്പെ​ടു​ന്നു, ന്യൂ​ന​പ​ക്ഷ​ക​ളെ ഭ​യ​ച​കി​ത​രാ​ക്കു​ന്നു, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും ഉ​ദ്യോ​ഗ​സ്​​ഥ​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. ആ​ഗ്ര​ഹി​ക്കു​ന്ന​ത്​ എ​ഴു​താ​ൻ ക​ഴി​യാ​ത്ത ആ​യി​ര​ക്ക​ണ​ക്കി​ന്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ണ്ട്​ ഇ​ന്ത്യ​യി​ൽ. അ​വ​ർ​ക്കാ​യി നാ​ഷ​ന​ൽ ഹെ​റാ​ൾ​ഡ്​ വാ​തി​ലു​ക​ൾ തു​റ​ന്നി​ടും -രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ധ്യ​പ്ര​ദേ​ശി​ലും ഉ​ത്ത​ർ​പ്ര​ദേ​ശി​ലും ത​ന്നെ പൊ​ലീ​സ്​ ത​ട​ഞ്ഞ​ത്​ സൂ​ചി​പ്പി​ച്ച രാ​ഹു​ൽ ഗാ​ന്ധി പൊ​ലീ​സു​കാ​ർ അ​വ​ർ ആ​ഗ്ര​ഹി​ക്കാ​ത്ത​ത്​ ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന​ത്​ ചൂ​ണ്ടി​ക്കാ​ട്ടി. സ​ത്യ​മെ​ന്താ​ണെ​ന്ന​റി​യാ​മെ​ങ്കി​ലും എ​ല്ലാ​വ​ർ​ക്കും അ​ത്​ പ​റ​യാ​ൻ ഭ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ സോ​ഷ്യ​ൽ ആ​ക്​​ടി​വി​സ്​​റ്റു​ക​ളാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യ ഉ​പ​രാ​ഷ്​​ട്ര​പ​തി ഹാ​മി​ദ്​ അ​ൻ​സാ​രി സ്വാ​ത​ന്ത്ര്യ പ്ര​സ്​​ഥാ​ന​ത്തി​ൽ പ​ത്ര​ങ്ങ​ൾ പ്ര​ധാ​ന പ​ങ്കു വ​ഹി​ച്ചി​രു​ന്ന​താ​യും പ​റ​ഞ്ഞു. നെ​ഹ്​​റു വി​ഭാ​വ​നം ചെ​യ്​​ത ഉ​യ​ർ​ന്ന ത​ല​ത്തി​ലേ​ക്ക്​ നാ​ഷ​ന​ൽ ഹെ​റാ​ൾ​ഡ്​ ഉ​യ​രു​മെ​ന്ന്​ പ്ര​തീ​ക്ഷ​യു​ണ്ട്. ജ​നാ​ധി​പ​ത്യ​വും സ​മൂ​ഹ​വും സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

ബം​ഗ​ളൂ​രു അം​ബേ​ദ്​​ക​ർ ഭ​വ​നി​ൽ ഉ​ച്ച​ക്ക്​ 12.30ന്​ ​ന​ട​ന്ന ച​ട​ങ്ങി​ൽ ഹാ​മി​ദ്​ അ​ൻ​സാ​രി​യും രാ​ഹു​ൽ ഗാ​ന്ധി​യും ചേ​ർ​ന്ന്​ നാ​ഷ​ന​ൽ ഹെ​റാ​ൾ​ഡ്​ സ്​​മ​ര​ണി​ക പ​തി​പ്പ്​ പ്ര​കാ​ശ​നം ചെ​യ്​​തു. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ആ​ഭ്യ​ന്ത​ര മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul Gandhi
News Summary - rahulgandhi
Next Story