നിങ്ങള്‍ക്ക് ലജ്ജയില്ലേ? -പൊലീസിനോട് പൊട്ടിത്തെറിച്ച് രാഹുല്‍
text_fieldsന്യൂഡല്‍ഹി: ആത്മഹത്യചെയ്ത മുന്‍ സൈനികന്‍െറ ഉറ്റ ബന്ധുക്കളെയും തന്നെയും കസ്റ്റഡിയില്‍ എടുത്ത പൊലീസിനോട് സ്റ്റേഷനില്‍ പൊട്ടിത്തെറിച്ച് രാഹുല്‍ ഗാന്ധി. നിങ്ങള്‍ക്ക് ലജ്ജയില്ലേയെന്ന് ചോദിച്ച് രാഹുല്‍ പൊലീസിനോട് രൂക്ഷമായി സംസാരിക്കുന്നതിന്‍െറ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ലജ്ജാകരവും മോദി സര്‍ക്കാറിന്‍െറ ജനാധിപത്യവിരുദ്ധ മനോഭാവത്തിന്‍െറ തെളിവുമാണ് സംഭവമെന്ന് രാഹുല്‍ പറഞ്ഞു. മുന്‍ സൈനികന്‍െറ മകനും പിതാവുമാണ് ഇവര്‍. ഇന്ത്യയുടെ രക്തസാക്ഷിയുടെ കുടുംബത്തെ അറസ്റ്റ് ചെയ്യാമെന്നാണോ നിങ്ങള്‍ കരുതുന്നത്? -രാഹുല്‍ ക്ഷുഭിതനായി ചോദിച്ചു.
ഒരു രക്തസാക്ഷിയുടെ കുടുംബത്തെ അറസ്റ്റ് ചെയ്തുവെന്നും ഇതാണ് മോദിജിയുടെ ഇന്ത്യയെന്നും നേരത്തെ ആശുപത്രി പരിസരത്തുവെച്ച് രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.