Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Rahul Gandhi
cancel
Homechevron_rightNewschevron_rightIndiachevron_right'പ്രഫുൽ പ​ട്ടേൽ...

'പ്രഫുൽ പ​ട്ടേൽ ലക്ഷദ്വീപുകാരുടെ ഭാവി​ അപകടത്തിലാക്കിയിരിക്കുന്നു, ഇടപെടണം'- പ്രധാനമന്ത്രിക്ക്​ രാഹുലി​െൻറ കത്ത്​

text_fields
bookmark_border

ന്യൂഡൽഹി: ലക്ഷദ്വീപ്​ ജനതയുടെ ജീവിതവും ആത്​മവിശ്വാസവും തകർത്ത്​ തുടർച്ചയായി നടപ്പാക്കുന്ന ഭീകര നിയമങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയുടെ കത്ത്​. ഓരോ ദിനവും പുതുതായി കരാള നിയമങ്ങൾ അടിച്ചേൽപിക്കുകവഴി ജനാധിപത്യത്തിനു പകരം സ്വേഛാധിപത്യം നടപ്പാക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തുന്നു.

'കത്തി​െൻറ പൂർണ രൂപം:

''സുഖമെന്ന്​ കരുതുന്നു. ലക്ഷദ്വീപി​െൻറ കാലങ്ങളായുള്ള പ്രകൃതി ഭംഗിയും ഭിന്ന സംസ്​കാരങ്ങളുടെ സംഗമവും തലമുറകളായി ആളുകളെ ഇവിടേക്ക്​ ആകർഷിക്കുന്നു. ഇൗ പൈതൃകത്തി​െൻറ കാവൽക്കാർ തേടുന്നത്​ ദ്വീപുകൂട്ടങ്ങളുടെ പാരമ്പര്യം സംരക്ഷിക്കണമെന്നാണ്​. പക്ഷേ, ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്റർ പ്രഫുൽ ഖോഡ പ​ട്ടേൽ പ്രഖ്യാപിച്ച കടുത്ത ജനദ്രോഹ നയങ്ങൾ അവരുടെ ഭാവി​ അപകടത്തിലാക്കിയിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായോ പൊതുജനങ്ങളുമായോ ആലോചിക്കാതെ അഡ്​മിനിസ്​ട്രേറ്റർ ഏകപക്ഷീയമായി ദൂര​വ്യാപക പ്രത്യാഘാതങ്ങളുള്ള പരിഷ്​കാരങ്ങളാണ്​ നിർദേശിച്ചിരിക്കുന്നത്​. ഈ സ്വേഛാധിപ നടപടികൾക്കെതി​രെ ലക്ഷദ്വീപ്​ ജനത പ്രതിഷേധിക്കുകയാണ്​.

അടുത്തിടെ ലക്ഷദ്വീപ്​ വികസന ​അതോറിറ്റി പ്രഖ്യാപിച്ച കരട്​ നിയമം ദ്വീപി​െൻറ പാരിസ്​ഥിതിക പവിത്രത നശിപ്പിക്കാനുള്ള അഡ്​മിനിസ്​ട്രേറ്ററുടെ ശ്രമമാണ്​ പുറത്തുകൊണ്ടുവരുന്നത്​. ഭൂമിയുടെ ഉടമസ്​ഥാവകാശവുമായി ബന്ധപ്പെട്ട്​ നിലവിലെ സുരക്ഷാ വ്യവസ്​ഥകൾ ഇല്ലാതാക്കുന്ന നിയമം ചില വിഷയങ്ങൾക്കുവേണ്ടി പരിസ്​ഥിതി നിയമങ്ങളെ കളങ്കപ്പെടുത്തുകയും ഇരകൾക്ക്​ നിയമത്തി​െൻറ വഴി തേടുന്നത്​ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. താൽക്കാലിക വാണിജ്യ നേട്ടങ്ങൾക്കായി ഉപജീവന സുരക്ഷയും സുസ്​ഥിര വികസനവുമാണ്​ ഇവിടെ ബലിനൽകപ്പെടുന്നത്​.

രണ്ടിലേറെ കുട്ടികളുള്ള അംഗങ്ങളെ അയോഗ്യരാക്കുന്ന പഞ്ചായത്ത്​ നിയമം തീർത്തും ജനാധിപത്യ വിരുദ്ധമാണ്​. സാമൂഹിക വിരുദ്ധ പ്രവർത്തനം തടയൽ (പി.എ.എ.ആർ), ലക്ഷദ്വീപ്​ മൃഗസംരക്ഷണ നിയമം എന്നിവയിലെ നിർദിഷ്​ട ഭേദഗതികളും ലഹരി വിൽപന നിരോധനം എടുത്തുകളയലും ദ്വീപ്​ വാസികളുടെ സാംസ്​കാരിക, മതപരമായ ചട്ടക്കൂടിനു മേലുള്ള കടന്നുകയറ്റമാണ്​. ബേപ്പൂർ തുറമുഖവുമായി ബന്ധം വിഛേദിക്കാനുള്ള തീരുമാനം കേരളവുമായി നിലനിൽക്കുന്ന ചരിത്രപരവും സാംസ്​കാരികവുമായ ഇഴയടുപ്പം തകർക്കലാണ്​.

ഇതോടൊപ്പം പറയേണ്ട മറ്റൊന്ന്​, ഈ മഹാമാരിക്കിടയിലും മത്സ്യബന്ധന തൊഴിലാളികൾ ഉപയോഗിച്ചിരുന്ന നിർമിതികൾ അഡ്​മിനിസ്​​ട്രേറ്ററുടെ നിർദേശ പ്രകാരം തകർക്കപ്പെട്ടു. വിവിധ സർക്കാർ വകുപ്പുകളിലെ കരാർ ജീവനക്കാരെ പിരിച്ചുവിട്ടു, ക്വാറൻറീൻ നിയമങ്ങളിൽ വിട്ടുവീഴ്​ച ചെയ്​ത്​ ദ്വീപിൽ കോവിഡ്​ വ്യാപനത്തിന്​ അപകടകരമായ വേഗം നൽകി. വികസനത്തി​െൻറയും ക്രമസമാധാന പാലനത്തി​െൻറയും മറവിൽ, ഏതുതരം പ്രതിഷേധവും കുറ്റകൃത്യമാക്കി ​െകാണ്ടുവന്ന കരാളമായ നിയമങ്ങൾ താഴെത്തട്ടിലുള്ള ജനാധിപത്യത്തി​െൻറ കടക്കൽ കത്തിവെക്കുന്നു.

വിഷയത്തിൽ ഇടപെടണമെന്നും​ മേൽചൊന്ന ഉത്തരവുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെടുകയാണ്​. സ്വന്തം ജീവിത ശൈലിയെ മാനിക്കുകയും സ്വപ്​നങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന വികസനാധിഷ്​ഠിത കാഴ്​ചപ്പാട്​ അർഹിക്കുന്നുണ്ട്​, ലക്ഷദ്വീപ്​ ജനത''.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiLakshadweepRahul Gandhi
News Summary - Rahul writes letter to Modi on Lakshadweep
Next Story