Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാജ്പേയിയെ രാഹുൽ ആശുപത്രിയിൽ സന്ദർശിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ സയൻസിൽ കഴിയുന്നമുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചു. വാജ്പേയിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.
വാജ്പേയിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എയിംസിലെ ഡയറക്ടർ രണ്‍ദീപ് ഗുലേറിയുടെ മേൽനോട്ടത്തിലാണ് 93കാരനായ വാജ്പേയുടെ ചികിത്സ നടക്കുന്നത്. ഇന്നോ നാളെയോ വാജ്പേയിയെ ഡിസ്ചാർജ് ചെയ്യുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
