Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇനിയും പറയുമോ ഇ​ന്ത്യ...

ഇനിയും പറയുമോ ഇ​ന്ത്യ മെച്ചപ്പെട്ട നിലയെന്ന്​ –രാഹുൽ

text_fields
bookmark_border
rahul gandhi
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ രാ​ജ്യം മി​ക​ച്ച നി​ല​യി​ലാ​ണെ​ന്ന കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ പ്ര​സ്താ​വ​ന​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഈ ​ആ​ഴ്​​ച രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം പ​ത്തു​ല​ക്ഷം ക​ട​ക്കു​മെ​ന്ന്​ പ​റ​ഞ്ഞ രാ​ഹു​ൽ, ഇ​ന്ത്യ മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​ണെ​ന്ന് ഇ​പ്പോ​ഴും പ​റ​യു​മോ എ​ന്ന്​ ചോ​ദി​ച്ചു. 

കോ​വി​ഡ് രോ​ഗി​ക​ളു​ടെ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ ഗ്രാ​ഫ് ട്വീ​റ്റ് ചെ​യ്താ​ണ്​ ഷാ​ക്കെ​തി​രാ​യ ഒ​ളി​യ​മ്പ്. ഇ​ന്ത്യ​ക്കൊ​പ്പം യു.​എ​സ്, ദ​ക്ഷി​ണ കൊ​റി​യ, ന്യൂ​സി​ല​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​ടെ കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് പ്ര​തി​പാ​ദി​ക്കു​ന്ന ഗ്രാ​ഫും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മേ​ധാ​വി​യു​ടെ കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ വാ​ർ​ത്ത​യും ട്വീ​റ്റി​നൊ​പ്പ​മു​ണ്ട്. കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ അ​േ​മ്പ പ​രാ​ജ​യ​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. 

130 കോ​ടി ജ​ന​ങ്ങ​ളു​ള്ള രാ​ജ്യ​ത്ത് കോ​വി​ഡി​നെ  പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ ആ​ശ​ങ്ക ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും പ​ക്ഷേ രാ​ജ്യം മു​ഴു​വ​ൻ ഒ​റ്റ​ക്കെ​ട്ടാ​യി പോ​രാ​ടു​ക​യാ​ണെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞി​രു​ന്നു. ലോ​ക​ത്ത് കോ​വി​ഡ് വ്യാ​പ​ന​ത്തി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ. യു.​എ​സും ബ്ര​സീ​ലു​മാ​ണ്​  ഒ​ന്നും ര​ണ്ടും സ്ഥാ​ന​ത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul Gandhi
News Summary - rahul tweets
Next Story