''ഇന്ത്യയുടെ ജി.ഡി.പി വളർച്ച ബംഗ്ലാദേശിനും പാകിസ്താനും വളരെപ്പിന്നിൽ; കോവിഡ് മരണനിരക്കിൽ എല്ലാവരേക്കാളും മുമ്പിൽ''-കണക്കുകളുമായി രാഹുൽ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വാക്സിനുകളില്ല, കുറഞ്ഞ ജി.ഡി.പി, ഏറ്റവും ഉയർന്ന കോവിഡ് മരണം, എന്നിവ നടക്കുേമ്പാളും ഇന്ത്യാ സർക്കാറിെൻറ പ്രതികരണം മോദിയുടെ കരച്ചിൽ മാത്രമാണെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
ഇന്ത്യയുടെ ജി.ഡി.പി വളർച്ച അയൽരാജ്യങ്ങളേക്കാൾ വളരെ കുറവാണെന്ന് കാണിക്കുന്ന കണക്കുകളും രാഹുൽ പങ്കുവെച്ചു. ഇന്ത്യയു ജി.ഡി.പി വളർച്ച മൈനസ് എട്ടുശതമാനമാണെങ്കിൽ പാകിസ്താേൻറത് 0.4ഉം ബംഗ്ലദേശിേൻറത് 3.8ഉം ആണ്. മറ്റു അയൽ രാജ്യങ്ങളായ മ്യാൻമറിേൻറത് രണ്ടും ചൈനയുടേത് 1.9ഉം ശ്രീലങ്കയുടേത് മൈനസ് 4.6ഉം ആണ്.
അതേ സമയം ഒരുലക്ഷത്തിൽ ഇന്ത്യയിലെ കോവിഡ് മരണ നിരക്ക് 212 ആണ്. പാകിസ്താനിൽ ഇത് 66ഉം ബംഗ്ലദേശിൽ ഇത് ഒന്നും ആണ്. ചൈനയിൽ പത്തും ശ്രീലങ്കയിൽ 74ഉം മരണങ്ങളാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

