ഉദ്യാന നഗരത്തെ മാലിന്യ നഗരമെന്ന് വിളിച്ച് മോദി അപമാനിക്കുന്നു -രാഹുൽ
text_fieldsബംഗളൂരു: തെരഞ്ഞെടുപ്പ് അടുത്ത കർണാടകയിൽ മോദി- രാഹുൽ വാക് പേര് തുടരുന്നു. ബംഗളൂരുവിനെ കോൺഗ്രസ് മാലിന്യ സിറ്റിയാക്കിയെന്ന മോദിയുെട പരാമർശത്തിെനതിെരയാണ് കോൺഗ്രസ് ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധി രൂക്ഷമായി പ്രതികരിച്ചത്.
ഇന്ത്യയുടെ അഭിമാനമായ ഉദ്യാന നഗരമായ ബംഗളൂരുവിെന മാലിന്യ നഗരം എന്ന് വിളിച്ചത് അപമാനകരമാണ്. നുണകൾ നിർമിച്ചെടുക്കുക എന്നത് നിങ്ങളിൽ സ്വാഭാവികമായുള്ള കഴിവാണ്. എന്നാൽ, നഗരങ്ങൾ നിർമിക്കാൻ ബുദ്ധിമുട്ടാണെന്ന കാര്യം താങ്കൾ മനസിലാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
മോദി സർക്കാർ നൽകിയതുമായി താരതമ്യപ്പെടുത്തുേമ്പാൾ കേൺഗ്രസ് നയിച്ച യു.പി.എ സർക്കാർ 1100 ശതമാനം കൂടുതൽ ഫണ്ട് കർണാടക നഗരങ്ങൾക്ക് നൽകിയിട്ടുണ്ട്. കോൺഗ്രസ് 6570 കോടി രൂപ നഗര വികസനഫണ്ടായി നൽകിയ സ്ഥാനത്ത് ബി.ജെ.പി നൽകിയത് 598 കോടി രൂപ മാത്രമാണെന്നും കോൺഗ്രസ് അധ്യക്ഷൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
